Top

‘കടുത്ത തലവേദന, നടക്കാന്‍ വയ്യ’; രണ്ടാഴ്ച്ച കൂടി സമയം വേണമെന്ന് സിഎം രവീന്ദ്രന്‍

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാന്‍ രണ്ടാഴ്ച കൂടി സമയം തേടി രവീന്ദ്രന്‍ ഇഡിക്ക് കത്തയച്ചു. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവിക്കുകയാണെന്നും നടക്കാന്‍ ബുദ്ധിമുട്ടാണെന്നും രവീന്ദ്രന്റെ കത്തിലുണ്ട്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ഇഡിയ്ക്ക് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഇന്ന് കൊച്ചിയില്‍ എത്തണമെന്നിരിക്കെയാണ് രവീന്ദ്രന്റെ കത്ത്. ചൊവ്വാഴ്ച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച രവീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഹാജരാകാന്‍ […]

10 Dec 2020 1:01 AM GMT

‘കടുത്ത തലവേദന, നടക്കാന്‍ വയ്യ’; രണ്ടാഴ്ച്ച കൂടി സമയം വേണമെന്ന് സിഎം രവീന്ദ്രന്‍
X

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാന്‍ രണ്ടാഴ്ച കൂടി സമയം തേടി രവീന്ദ്രന്‍ ഇഡിക്ക് കത്തയച്ചു. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവിക്കുകയാണെന്നും നടക്കാന്‍ ബുദ്ധിമുട്ടാണെന്നും രവീന്ദ്രന്റെ കത്തിലുണ്ട്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ഇഡിയ്ക്ക് നല്‍കിയിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഇന്ന് കൊച്ചിയില്‍ എത്തണമെന്നിരിക്കെയാണ് രവീന്ദ്രന്റെ കത്ത്. ചൊവ്വാഴ്ച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച രവീന്ദ്രന്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് മൂന്ന് തവണ കത്ത് നല്‍കിയിരുന്നു. ആദ്യം കൊവിഡ് ബാധ കാരണവും പിന്നീട് കൊവിഡ് അനന്തര ചികിത്സ ചൂണ്ടിക്കാട്ടിയുമാണ് രവീന്ദ്രന്‍ ഹാജരാകാതിരുന്നത്. കഴുത്തിനും തലയ്ക്കും വേദനയുണ്ടെന്ന് ഡോക്ടര്‍മാരോട് പറഞ്ഞതിനേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. മെഡിസിന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രവീന്ദ്രനെ മറ്റ് ചില പരിശോധനകള്‍ക്ക് കൂടി വിധേയനാക്കും. റിസല്‍റ്റുകള്‍ ലഭിച്ച ശേഷം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നും യോഗം ചേരും.

Next Story

Popular Stories