‘ഞാന്‍ ഒരു രോഗിയാണ്, തുടര്‍ച്ചയായി നോട്ടിസയച്ച് ഇഡി ബുദ്ധിമുട്ടിക്കുന്നു’; ഹര്‍ജിയുമായി സിഎം രവീന്ദ്രന് ഹൈക്കോടതിയില്‍
ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി നാലാമതും നോട്ടീസയച്ചതിന് പിന്നാലെ ഹര്‍ജിയുമായി രവീന്ദ്രന് ഹൈക്കോടതിയില്‍.

ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി നാലാമതും നോട്ടീസയച്ചതിന് പിന്നാലെ ഹര്‍ജിയുമായി രവീന്ദ്രന് ഹൈക്കോടതിയില്‍. താന്‍ രോഗ ബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയില്‍ എടുക്കുന്നത് തടയണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രവീന്ദ്രന് കോടതിയെ സമീപരിച്ചിരിക്കുന്നത്.
താന്‍ രോഗ ബാധിതനാണ്. ഇഡി തന്നെ കസ്റ്റഡിയിലെടുക്കുന്നത് തടയണം. തുടര്‍ച്ചയായി നോട്ടീസുകളയച്ച് ഇഡി ബുദ്ധിമുട്ടിപ്പിക്കുകയാണ്. ഏത് കേസിലാണ് ചോദ്യം ചെയ്യുന്നതെന്ന് പോലും ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. താന്‍ ഒരു കേസിലും ഇതുവരെയും പ്രതിയല്ലെന്നും രവീന്ദ്രന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.
ലൈഫ് മിഷന്, കെ ഫോണ്‍ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് രവീന്ദ്രന് കള്ളപ്പെണം വെളുപ്പിച്ചതായണ് ഇഡി പറയുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയാണ് രവീന്ദ്രനെതിരെ ഇഡി ആയുധമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ ഇഡി നോട്ടീസയച്ചപ്പോഴും കൊവിഡ് ചികിത്സയിലാണെന്നും കൊവിഡാനന്തര ചികിത്സയിലാണെന്നും കാട്ടി രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
കഴുത്തിനും തലയ്ക്കും വേദനയുണ്ടെന്ന് ഡോക്ടര്‍മാരോട് പറഞ്ഞതിനേത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം എംആര്‍ഐ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. മെഡിസിന് വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രവീന്ദ്രനെ മറ്റ് ചില പരിശോധനകള്‍ക്ക് കൂടി വിധേയനാക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.