Top

സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍; ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. കൊവിഡ്-19 ന് ശേഷമുള്ള ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച അദ്ദേഹം ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് രാവിലെയായിരുന്നു നോട്ടീസ് നല്‍കിയത്. കേസില്‍ നേരത്തേയും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ്-19 സ്ഥിരീകരിച്ചതായി രേഖാമൂലം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ കൊവിഡ്-19 മുക്തി നേടി ആശുപത്രി വിട്ട സാഹചര്യത്തിലാണ് […]

25 Nov 2020 5:43 AM GMT

സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍; ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. കൊവിഡ്-19 ന് ശേഷമുള്ള ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച അദ്ദേഹം ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല.

സിഎം രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് രാവിലെയായിരുന്നു നോട്ടീസ് നല്‍കിയത്. കേസില്‍ നേരത്തേയും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ്-19 സ്ഥിരീകരിച്ചതായി രേഖാമൂലം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ കൊവിഡ്-19 മുക്തി നേടി ആശുപത്രി വിട്ട സാഹചര്യത്തിലാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നസുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

മുഖ്യമന്ത്രിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ് സിഎം രവീന്ദ്രന്‍. ഇതേ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനെയാമ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇദ്ദേഹം ജയിലില്‍ കഴിയുകയാണ്.

Next Story