Top

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ച് തള്ളി; അതിക്രമം പിണറായി സമീപത്ത് നില്‍ക്കെ

കൊല്ലം കുന്നത്തൂരില്‍ എല്‍ ഡി എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചു തള്ളി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി സ്റ്റേജിലേക്ക് നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം വളഞ്ഞു. ഇതിനിടെ ജനക്കൂട്ടത്തെ മുഖ്യമന്ത്രിയില്‍ നിന്ന് അകറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ വലതുവശത്ത് മാസ്‌ക് ധരിച്ച് നിന്നിരുന്ന എംഎല്‍എയെ തള്ളി മാറ്റാന്‍ ശ്രമിച്ചു. ഇത് കണ്ട […]

25 March 2021 6:25 AM GMT

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ച് തള്ളി; അതിക്രമം പിണറായി സമീപത്ത് നില്‍ക്കെ
X

കൊല്ലം കുന്നത്തൂരില്‍ എല്‍ ഡി എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിനു പിടിച്ചു തള്ളി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി സ്റ്റേജിലേക്ക് നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം വളഞ്ഞു. ഇതിനിടെ ജനക്കൂട്ടത്തെ മുഖ്യമന്ത്രിയില്‍ നിന്ന് അകറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ വലതുവശത്ത് മാസ്‌ക് ധരിച്ച് നിന്നിരുന്ന എംഎല്‍എയെ തള്ളി മാറ്റാന്‍ ശ്രമിച്ചു. ഇത് കണ്ട മുഖ്യമന്ത്രി ഉദ്യോഗസ്ഥന്റെ കൈയില്‍ പിടിക്കുന്നതും ഉദ്യോഗസ്ഥന്‍ മാറിപ്പോകുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലെത്തി.

തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എം എല്‍ എ യെ തിരിച്ചറിയാതെ പോയതാണ്. മറ്റ് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ല.

എംഎല്‍എയുടെ ഓഫിസ്

സംഭവത്തില്‍ പ്രതികരണവുമായി യുഡിഎഫ് രംഗത്തെത്തി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ അപമാനിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടര്‍മാരോട് മാപ്പു പറയണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ ആവശ്യപ്പെട്ടു.

Next Story