Top

കൊവിഡ് ജാഗ്രതയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി; വിമര്‍ശനങ്ങള്‍ക്ക് മറുപടി

പ്രതിപക്ഷ നേതാവിനും ഇന്ത്യന്‍ മെഡിക്കേല്‍ അസോസിയേഷനും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

6 Oct 2020 5:44 AM GMT

കൊവിഡ് ജാഗ്രതയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി; വിമര്‍ശനങ്ങള്‍ക്ക് മറുപടി
X

ജനങ്ങളില്‍ കൊവിഡ് ജാഗ്രത കുറഞ്ഞുവെന്നും സംസ്ഥാനത്ത് മരണനിരക്കുയര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സംസ്ഥാനത്ത് കര്‍ശന നടപടികള്‍ തുടരേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫെറന്‍സിംഗ് വഴി മുഖ്യമന്ത്രി നിര്‍വഹിച്ചു.

പ്രതിപക്ഷ നേതാവിനും ഇന്ത്യന്‍ മെഡിക്കേല്‍ അസോസിയേഷനും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുഴുവരിച്ചത് വിമര്‍ശിച്ചവരുടെ മനസ്സിനാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി പുഴിവരിച്ചു മരിച്ച സംഭവത്തില്‍ ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവും ഐഎംഎയും രംഗത്തെത്തിയിരുന്നു ഇതിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിദഗ്ദരെന്നറിയപ്പെടുന്നവര്‍ തന്നെ തെറ്റുധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ വീഴ്ച്ചകണ്ടെത്തി വളഞ്ഞിട്ടാക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോഗ്യ മന്ത്രി വിമര്‍ശിച്ചത്. അമരിക്കയില്‍ നിന്നെത്തിയ വിദഗ്ധന്‍ കാര്യമറിയാതെ കുറ്റപ്പെടുത്തുന്നുവെന്നും ഡോ ലാലിനെ ഉദ്ദേശിച്ച് ആരോഗ്യമന്ത്രി പറഞ്ഞു.

Next Story