Top

‘ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്’; മുഖ്യമന്ത്രി പിണറായി

തെരഞ്ഞെടുപ്പ് വിഷയമായി ശബരിമലയെ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്. അതിന്റെ ഭാഗമായിട്ടുള്ള കേസ് വരുന്ന ഘട്ടത്തില്‍ അക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണോയെന്ന് ആ സമയത്ത് ആലോചിക്കാമെന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് ചിലര്‍ അത് ഉപയോഗിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുകയാണെന്നും അതില്‍ കഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”ശബരിമല കേസില്‍ സുപ്രീംകോടതി ഒരു അയവേറിയ നിലപാട് സ്വീകരിച്ചു, വിശാല […]

24 March 2021 5:34 AM GMT

‘ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്’; മുഖ്യമന്ത്രി പിണറായി
X

തെരഞ്ഞെടുപ്പ് വിഷയമായി ശബരിമലയെ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്. അതിന്റെ ഭാഗമായിട്ടുള്ള കേസ് വരുന്ന ഘട്ടത്തില്‍ അക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണോയെന്ന് ആ സമയത്ത് ആലോചിക്കാമെന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് ചിലര്‍ അത് ഉപയോഗിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുകയാണെന്നും അതില്‍ കഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”ശബരിമല കേസില്‍ സുപ്രീംകോടതി ഒരു അയവേറിയ നിലപാട് സ്വീകരിച്ചു, വിശാല ബെഞ്ചിന് വിട്ടു. ഇനി അവിടെ കേസ് വരണം. കേസ് വരുന്ന ഘട്ടത്തിലാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കേണ്ടത്. ഇപ്പോഴേ ആലോചിച്ച് ഒന്നും ചെയ്യാനില്ല. ഇപ്പോള്‍ ഒരു പ്രശ്‌നവും ശബരിമലയില്‍ ഇല്ല. ശാന്തമായി കാര്യങ്ങള്‍ പോവുകയാണ്. ഒരു വിഭാഗത്തിന് പ്രത്യേക പ്രശ്‌നങ്ങളില്ല. അത് സുപ്രീംകോടതി സ്വീകരിച്ച നിലപാടിന്റെ ഭാഗമായിട്ടാണ്. ആ നിലയ്ക്ക് കാര്യങ്ങള്‍ നീങ്ങട്ടേ. കേസ് വരുന്ന ഘട്ടത്തില്‍ എന്താണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് ആ സമയത്ത് ആലോചിക്കുന്നതാണ് ശരി. ഇതാണ് ഞാന്‍ നേരത്തെും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും പറയുന്നത്.”

”ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നിലപാടെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശാലബെഞ്ചിന്റെ വിധി വന്നതിന് ശേഷം, ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സുപ്രീംകോടതി അതിനെക്കുറിച്ച് യാതൊരു ആലോചനയും തുടങ്ങിയിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് ചിലര്‍ അത് ഉപയോഗിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്നു എന്ന് മാത്രം. അതിന് വലിയ കഥയില്ല. തെരഞ്ഞെടുപ്പ് വിഷയമായി ശബരിമലയെ കാണേണ്ടതില്ല. ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്. അതിന്റെ ഭാഗമായിട്ടുള്ള കേസ് വരുന്ന ഘട്ടത്തില്‍ അക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണോയെന്ന് ആ സമയത്ത് ആലോചിക്കാം. വിധി വന്നതിന് ശേഷം പൊതുവില്‍ ആലോചിക്കേണ്ട കാര്യം എല്ലാവരുമായി ചര്‍ച്ച ചെയ്ത് ഒരു നിലപാടിലേക്ക് എത്താം. ഇതാണ് സര്‍ക്കാര്‍ നേരത്തെയും പറഞ്ഞിട്ടുള്ളത്.”

Next Story