Top

ശേഖരം തീരുന്നു; മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ല; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ പക്കലുള്ള മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരം തീരാറായെന്നും ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവില്ലെന്നുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി ലഭിക്കണമെന്നും കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. 219 ടണ്‍ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉല്‍പാദന ശേഷി. നേരത്തെ മറ്റു സംസ്ഥാനങ്ങളിലേക്കായി കേരളം ഓക്‌സിജന്‍ വിതരണം നടത്തിയിരുന്നു. എന്നാല്‍ കരുതല്‍ ശേഖരം […]

10 May 2021 4:53 AM GMT

ശേഖരം തീരുന്നു; മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ല;  പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
X

കേരളത്തിന്റെ പക്കലുള്ള മെഡിക്കല്‍ ഓക്‌സിജന്‍ ശേഖരം തീരാറായെന്നും ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവില്ലെന്നുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി ലഭിക്കണമെന്നും കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു.

219 ടണ്‍ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉല്‍പാദന ശേഷി. നേരത്തെ മറ്റു സംസ്ഥാനങ്ങളിലേക്കായി കേരളം ഓക്‌സിജന്‍ വിതരണം നടത്തിയിരുന്നു. എന്നാല്‍ കരുതല്‍ ശേഖരം തീരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിനെന്നും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരവെ ആശുപത്രികള്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

Next Story