സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറയുന്നു; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരവെ ആരോഗ്യ മേഖലയിലേക്ക് സഹായം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലിക്വുഡ് ഓക്സിജന്‍, വെന്റിലേറ്ററുകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കാണമെന്നാണ് ആവശ്യം. സംസ്ഥാനം മെഡിക്കല്‍ ഓക്സിജന്‍, വെന്റിലേറ്റര്‍ ക്ഷാമത്തിലേക്ക് അടുത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ കത്ത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പരമാവധി സ്ഥലവും വാര്‍ഡുകളും കൊവിഡ് ചികിത്സയ്ക്കായി മാറ്റിക്കഴിഞ്ഞു. ഇനിയും ഓക്സിജന്‍ കിടക്കകള്‍ തയ്യാറാക്കിയാല്‍ ഓക്സിജന്‍ പമ്പ് ചെയ്യുന്നതിന്റെ ശക്തി കുറയുമന്നൊണ് ആശങ്ക. രോഗികളുടെ എണ്ണം ഉയരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. […]

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരവെ ആരോഗ്യ മേഖലയിലേക്ക് സഹായം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലിക്വുഡ് ഓക്സിജന്‍, വെന്റിലേറ്ററുകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കാണമെന്നാണ് ആവശ്യം. സംസ്ഥാനം മെഡിക്കല്‍ ഓക്സിജന്‍, വെന്റിലേറ്റര്‍ ക്ഷാമത്തിലേക്ക് അടുത്തിരിക്കെയാണ് മുഖ്യമന്ത്രിയുടെ കത്ത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പരമാവധി സ്ഥലവും വാര്‍ഡുകളും കൊവിഡ് ചികിത്സയ്ക്കായി മാറ്റിക്കഴിഞ്ഞു. ഇനിയും ഓക്സിജന്‍ കിടക്കകള്‍ തയ്യാറാക്കിയാല്‍ ഓക്സിജന്‍ പമ്പ് ചെയ്യുന്നതിന്റെ ശക്തി കുറയുമന്നൊണ് ആശങ്ക. രോഗികളുടെ എണ്ണം ഉയരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എല്ലാ കൊവിഡ് ഐസിയുവിലും രോഗികള്‍ ചികിത്സയിലാണ്. ഇനി നാല് വെന്റിലേറ്റര്‍ മാത്രമാണ് ഒഴിവുള്ളത്.
ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രം ആശുപത്രിയില്‍ കാര്‍ഡിയാക്, ന്യൂറോ വിഭാഗങ്ങളില്‍ ശാസ്ത്രക്രിയ നിര്‍ത്തിവെച്ചു. സ്വകാര്യ മേഖലയിലെ 85 ശതമാനം കിടക്കകളും നിറഞ്ഞു.
കോഴിക്കോടും പാരിപ്പള്ളിയിലും സമാനസ്ഥിതിയാണ്. പാരിപ്പള്ളിയില്‍ പാരിപ്പള്ളിയില്‍ 52 കൊവിഡ് ഐസിയും കിടക്കകളിലും രോഗികല്‍ ചികിത്സയിലാണ്. 38 വെന്റിലേറ്ററുകളില്‍ 26 എണ്ണത്തിലും രോഗികളെ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 7 ഐസിയും കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. 22 ഓക്സിജന്‍ കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്.
- TAGS:
- Covid Kerala