പിണറായി വിജയന്‍ ക്യാമ്പസുകളിലേക്ക്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സംവാദം ഫെബ്രുവരി ഒന്നുമുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന ആശയ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലേക്കാണ് മുഖ്യമന്ത്രി എത്തുന്നത്. നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് സംവാദം. ഫെബ്രുവരി 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി ക്യമ്പസുകളിലെത്തുക. പരിപാടിയില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കും. ജോണ്‍ ബ്രിട്ടാസ്, വീണ ജോര്‍ജ്ജ് എംഎല്‍എ, അഭിലാഷ് മോഹന്‍, എംവി നികേഷ് കുമാര്‍, ജിഎസ് […]

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന ആശയ സംവാദ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ അഞ്ച് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലേക്കാണ് മുഖ്യമന്ത്രി എത്തുന്നത്.
നവകേരളം-യുവകേരളം-ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിലാണ് സംവാദം. ഫെബ്രുവരി 1, 6, 8, 11 തിയതികളിലായാണ് മുഖ്യമന്ത്രി ക്യമ്പസുകളിലെത്തുക.
പരിപാടിയില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കും. ജോണ്‍ ബ്രിട്ടാസ്, വീണ ജോര്‍ജ്ജ് എംഎല്‍എ, അഭിലാഷ് മോഹന്‍, എംവി നികേഷ് കുമാര്‍, ജിഎസ് പ്രദീപ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായെത്തും.
ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സര്‍വ്വകലാശാലയിലും എട്ടിന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലും 11ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലും 13ന് കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് പരിപാടി.
- TAGS:
- Pinarayi Vijayan