Top

മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് ഇന്നെത്തും; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും ഏറ്റെടുക്കും

കൊവിഡ് ബാധിതനായി ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്നും ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തും. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. മുഖ്യമന്ത്രി നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കുന്നതില്‍ ഏകോപനമില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ചില ജില്ലാ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു. […]

20 April 2021 7:53 PM GMT

മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് ഇന്നെത്തും; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും ഏറ്റെടുക്കും
X

കൊവിഡ് ബാധിതനായി ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്നും ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തും. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും.

മുഖ്യമന്ത്രി നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോര്‍ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കുന്നതില്‍ ഏകോപനമില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ചില ജില്ലാ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു. ഇവകൂടി കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്.

Next Story