Top

മുഖ്യമന്ത്രി ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും; ഇനി ‘രണ്ടാമൂഴം’

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടില്‍ നിന്നും അദ്ദേഹം കുടുംബത്തോടൊപ്പം ഇന്ന് തിരുവനന്തപുരത്തെത്തും. ആരോഗ്യ മന്ത്രി കെകെ ശൈലജയും ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് രാവിലെ 11.30 യോടെ മുഖ്യമന്ത്രി രാജിക്കത്ത് കൈമാറും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നാവും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തുക. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ […]

2 May 2021 9:00 PM GMT

മുഖ്യമന്ത്രി ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും; ഇനി ‘രണ്ടാമൂഴം’
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടില്‍ നിന്നും അദ്ദേഹം കുടുംബത്തോടൊപ്പം ഇന്ന് തിരുവനന്തപുരത്തെത്തും. ആരോഗ്യ മന്ത്രി കെകെ ശൈലജയും ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് രാവിലെ 11.30 യോടെ മുഖ്യമന്ത്രി രാജിക്കത്ത് കൈമാറും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നാവും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തുക.

സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന് ഉറപ്പിക്കുന്നതാണ് ജനവിധി.

വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കി, ഒപ്പം വമ്പന്‍ന്മാരെ പോലും വിറപ്പിക്കുവാനും ഇടതുമുന്നണിയ്ക്കായി. വടകര മാത്രമാണ് വടക്കന്‍ കേരളത്തില്‍ ഒപ്പം ചേര്‍ക്കാന്‍ കഴിയാതിരുന്നത്. മധ്യകേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കളമശ്ശേരിയിലും തൃശ്ശൂരിയിലും തൃത്താലയിലും ചെങ്കൊടിപ്പാറി. ലൈഫ് മിഷന്‍ അഴിമതി ഉയര്‍ത്തിയ വടക്കാഞ്ചേരിയില്‍ അനിക്കരയെ അട്ടിമറിയ്ക്കാന്‍ കഴിഞ്ഞതും വിജയകിരീടത്തില്‍ ചേര്‍ത്തുവെച്ച പൊന്‍തൂവലാണ്. അട്ടിമറി ഉണ്ടാകുമെന്ന് ഭയപ്പെട്ട ആലപ്പുഴയും, പത്തനംതിട്ടയും അക്ഷരാര്‍ത്ഥത്തില്‍ ചുവന്ന് തുടുത്തു. കൊല്ലത്ത് കരുനാഗപ്പള്ളിയും കുണ്ടറയും കൈവിട്ടപ്പോഴും ജില്ലയുടെ ഇടത് മനസ് ചലച്ചില്ല.

തിരുവനന്തപുരത്ത് അരുവിക്കരയിലും നേമത്തും അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ജി കാര്‍ത്തികേയന്റെ മകന്‍ കെ സ് ശബരിനാഥനെ നേരിടാന്‍ പാര്‍ട്ടിയിലെ പ്രാദേശിക എതിര്‍പ്പുകള്‍ പോലും മറികടന്നാണ് ജി സ്റ്റീഫനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയത്. ആ തീരുമാനം തെറ്റിയില്ലെന്ന ഉറപ്പിക്കുന്നതാണ് ഈ വിജയം . നേമത്തെ ബി ജെ പി യെ പരാജയപ്പെടുത്തിയതിന്റെ പൂര്‍ണ്ണ ക്രഡിറ്റും ഇടതുപക്ഷത്തിന് അവകാശപ്പെടാം.

Next Story