ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍; പരിഹാരത്തിന് സര്‍വീസ് ദാതാക്കളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നത് യോഗം ചര്‍ച്ച ചെയ്യും. ഈ മാസം 10 ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ആദിവാസി ഊരുകളിലുള്‍പ്പെടെ ഇന്റര്‍നെറ്റ് ലഭ്യതയുടെ അപര്യാപ്തത മൂലം ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമല്ലെന്ന് നേരത്തെ പല മേഖലകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
6 Jun 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നത് യോഗം ചര്‍ച്ച ചെയ്യും. ഈ മാസം 10 ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
ആദിവാസി ഊരുകളിലുള്‍പ്പെടെ ഇന്റര്‍നെറ്റ് ലഭ്യതയുടെ അപര്യാപ്തത മൂലം ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമല്ലെന്ന് നേരത്തെ പല മേഖലകളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.