കൊവിഡ് പ്രതിരോധം; തദ്ദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി
െകാവിഡ് വ്യാപനം സംബന്ധിച്ച് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ആരോഗ്യ രംഗത്തെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ വേണ്ടി കൊണ്ടുവന്ന ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ രംഗത്തെ വളരെ ഉയര്‍ന്ന രംഗത്തേക്കെത്തിച്ചു. ആര്‍ദ്രം മിഷന്റെ വിജയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു. ആരോഗ്യ മേഖലയുടെ മികച്ച പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ […]

െകാവിഡ് വ്യാപനം സംബന്ധിച്ച് തദ്ദേശ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് പ്രതിരോധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ആരോഗ്യ രംഗത്തെ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ വേണ്ടി കൊണ്ടുവന്ന ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനം ആരോഗ്യ രംഗത്തെ വളരെ ഉയര്‍ന്ന രംഗത്തേക്കെത്തിച്ചു. ആര്‍ദ്രം മിഷന്റെ വിജയത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വലിയ പങ്കുവഹിച്ചു. ആരോഗ്യ മേഖലയുടെ മികച്ച പ്രവര്‍ത്തനം മൂലം സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
കൊവിഡിന്റെ രണ്ടാം ഘട്ടം ഒന്നാം ഘട്ടത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് രണ്ടാം ഘട്ടത്തില്‍ വ്യാപിക്കുന്നത്. സംസ്ഥാനത്തെ ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനവ്, പ്രായമായരുടെ എണ്ണം എന്നിവ കണക്കിലെടുത്ത് കൊവിഡ് രണ്ടാം തരംഗത്തെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.