Top

യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി; ബംഗളുരു ജയിലില്‍ കിടക്കുന്നത് ആരെന്ന് നോക്കിയാല്‍ ബന്ധങ്ങള്‍ മനസിലാകുമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരികടത്ത് കേസുകളില്‍ നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. അതിനിടെ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പരാമര്‍ശം സഭയില്‍ ബഹളം സൃഷ്ടിച്ചു. സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളിലടക്കം ലഹരി ഉപയോഗം വല്ലാതെ വര്‍ധിച്ചെന്നും ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് […]

14 Jan 2021 4:22 AM GMT

യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി; ബംഗളുരു ജയിലില്‍ കിടക്കുന്നത് ആരെന്ന് നോക്കിയാല്‍ ബന്ധങ്ങള്‍ മനസിലാകുമെന്ന് പ്രതിപക്ഷം
X

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി. യുവത്വത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ളവര്‍ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരികടത്ത് കേസുകളില്‍ നിയമത്തിലെ പോരായ്മ തിരിച്ചടിയാണെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. അതിനിടെ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പരാമര്‍ശം സഭയില്‍ ബഹളം സൃഷ്ടിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളിലടക്കം ലഹരി ഉപയോഗം വല്ലാതെ വര്‍ധിച്ചെന്നും ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കഞ്ചാവ് ഉപയോഗം വര്‍ധിച്ചെന്നും ലഹരി കേന്ദ്രങ്ങള്‍ കണ്ടെത്തി തകര്‍ക്കുമെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം പാര്‍ട്ടി മുന്‍ സെക്രട്ടറിയുടെ മകന്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും ബംഗളുരു ജയിലില്‍ കിടക്കുന്നത് ആരെന്ന് നോക്കിയാല്‍ ലഹരി കടത്തിലെ ഉന്നത ബന്ധങ്ങള്‍ മനസിലാകുമെന്നും പ്രതിപക്ഷം പറഞ്ഞു. ബിനീഷിന്റെ പേര് പരാമര്‍ശിച്ചത് സഭയില്‍ ഭരണപക്ഷത്തിന്റെ ബഹളത്തിന് ഇടയാക്കി. എന്നാല്‍ ഏതെങ്കിലും വ്യക്തികളുടെ ബന്ധങ്ങള്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി കടത്ത് കേസുമായി ബസപ്പെട്ടുള്ള നിയമത്തില്‍ പോരായ്മ ഉണ്ടെന്നും ദേഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ മറുപടിക്കിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മയക്കുമരുന്നിന്റെ വ്യാപനം ഗൗരവമായി കാണുന്നെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ളവര്‍ ലഹരിക്ക് അടിമകളാകുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Next Story