Top

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; ‘പച്ച നുണകള്‍ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു’

സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. രാജ്യമാകെ ഇടതുപക്ഷം അതിനെതിരെ പോരാടി. ഇവിടെ എല്‍ഡിഎഫ് ശക്തമായ നിലപാടെടുത്തു. അതിന് പിന്നെ മാറ്റം വരുന്നത് ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. എന്നാല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികള്‍ക്കും ട്രോളറുകള്‍ക്കും അനുമതി കൊടുക്കാന്‍, ഒത്താശ […]

2 April 2021 11:01 AM GMT

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; ‘പച്ച നുണകള്‍ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു’
X

സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. രാജ്യമാകെ ഇടതുപക്ഷം അതിനെതിരെ പോരാടി. ഇവിടെ എല്‍ഡിഎഫ് ശക്തമായ നിലപാടെടുത്തു. അതിന് പിന്നെ മാറ്റം വരുന്നത് ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. എന്നാല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികള്‍ക്കും ട്രോളറുകള്‍ക്കും അനുമതി കൊടുക്കാന്‍, ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിന് ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരും ചെയ്തത്. കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായിരിക്കുന്നിടത്തോളം ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെയും ട്രോളറുകളെയും അനുവദിക്കില്ല.”

ഒന്നും പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുന്നണിയല്ല എല്‍ഡിഎഫ്. പറയുന്നതാണ് ചെയ്യുക. ധാരണപത്രം റദ്ദ് ചെയ്തിട്ടില്ലെന്ന പച്ച നുണ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ്. നിക്ഷേപകസംഗമം നടത്തിയാല്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് പലരും കടലാസ് ഏല്‍പ്പിച്ചു പോകും. അതാണ് ഈ പറയുന്ന ധാരണപത്രം. ഇത് റദ്ദ് ചെയ്ത് ഉത്തരവിറക്കിയതാണ്. എല്ലാം പരാജയപ്പെട്ടപ്പോള്‍ നുണ ആവര്‍ത്തിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story