Top

ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് അന്നേ പിണറായി; ചെയ്തുകാണിച്ചെന്ന് സോഷ്യല്‍ മീഡിയ; വൈറല്‍ വീഡിയോ

നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലെ വാക്കുകള്‍ വൈറലാകുന്നു. നേമത്തെ ബിജെപിയുടെ പരാജയത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലാകുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളിലൂടെ വലിയ രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചെയ്യുമെന്ന് പറഞ്ഞത് ചെയ്തു കാണിച്ചു എന്ന് തലവാചകവും ശ്രദ്ധനേടുന്നു. ‘അഞ്ചു കൊല്ലം മുന്‍പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു, അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും’ എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍. 2016-ലെ തെരഞ്ഞെടുപ്പിലെ വി ശിവന്‍ കുട്ടിയുടെ പരാജയത്തോടെ എല്‍ഡിഎഫിന്റെ […]

2 May 2021 5:27 AM GMT

ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് അന്നേ പിണറായി; ചെയ്തുകാണിച്ചെന്ന് സോഷ്യല്‍ മീഡിയ; വൈറല്‍ വീഡിയോ
X

നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലെ വാക്കുകള്‍ വൈറലാകുന്നു. നേമത്തെ ബിജെപിയുടെ പരാജയത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലാകുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളിലൂടെ വലിയ രീതിയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചെയ്യുമെന്ന് പറഞ്ഞത് ചെയ്തു കാണിച്ചു എന്ന് തലവാചകവും ശ്രദ്ധനേടുന്നു.

‘അഞ്ചു കൊല്ലം മുന്‍പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു, അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും’ എന്നായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍.

ചെയ്യുമെന്ന് പറഞ്ഞു, ചെയ്തു.

Posted by Aseeb Puthalath on Sunday, May 2, 2021

2016-ലെ തെരഞ്ഞെടുപ്പിലെ വി ശിവന്‍ കുട്ടിയുടെ പരാജയത്തോടെ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തായിരുന്നു നേമത്ത് കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത്. അന്ന് 8671 വോട്ടുകള്‍ക്ക് ഒ രാജഗോപാലിനോട് പരാജയപ്പെട്ട ശിവന്‍കുട്ടി ഇത്തവണ കുമ്മനം രാജശേഖരനെ 5571 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടാണ് മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്.

ആദ്യ ഘട്ടം മുതല്‍ ബിജെപി ലീഡ് നിലനിര്‍ത്തിയിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അതിവേഗം ലീഡ് പിടിച്ച എല്‍ഡിഎഫ് ബിജെപിയുടെ ഏക സീറ്റില്‍ അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു.

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ആദ്യ എട്ട് റൗണ്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു ലീഡ്. എന്നാല്‍ ഒന്‍പതും പത്തും റൗണ്ട് എണ്ണിയപ്പോളാണ് ലീഡ് നില മാറിമറിഞ്ഞത്. പതിനൊന്നാമത്തെ റൗണ്ടിലും ലീഡ് നിലനിര്‍ത്തുവാന്‍ വി ശിവന്‍കുട്ടിയ്ക്ക് സാധിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

Next Story