Top

ഒന്നാം ലോക്ഡൗണും രണ്ടാം ലോക്ഡൗണും വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി; ‘മരണങ്ങള്‍ കുറയ്ക്കുക ഈ ലോക്ഡൗണിന്റെ ലക്ഷ്യം’

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാമത്തെ ലോക്ഡൗണും ഇപ്പോള്‍ നടപ്പിലാക്കുന്ന ലോക്ഡൗണും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആദ്യത്തെ ലോക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. ആ ഘട്ടത്തില്‍ രോഗം പ്രധാനമായും പുറത്തു നിന്നും വരുന്ന അവസ്ഥയായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആ ലോക്ഡൗണ്‍ വഴി ശ്രമിച്ചത്.ഇപ്പോള്‍ നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ഡൗണ്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗബാധഇവിടെത്തന്നെയുള്ള സമ്പര്‍ക്കം മൂലമാണിപ്പോള്‍ കൂടുതലായി ഉണ്ടാകുന്നത്. പ്രധാനമായും മരണങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെഈ ലോക്ഡൗണിനുള്ളത് നമ്മുടെ ജീവന്റെ വിലയാണ് എന്നത് […]

10 May 2021 8:46 AM GMT

ഒന്നാം ലോക്ഡൗണും രണ്ടാം ലോക്ഡൗണും വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി; ‘മരണങ്ങള്‍ കുറയ്ക്കുക ഈ ലോക്ഡൗണിന്റെ ലക്ഷ്യം’
X

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നാമത്തെ ലോക്ഡൗണും ഇപ്പോള്‍ നടപ്പിലാക്കുന്ന ലോക്ഡൗണും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആദ്യത്തെ ലോക്ഡൗണ്‍ പ്രിവന്റീവ് ലോക്ക്ഡൗണ്‍ ആയിരുന്നു. ആ ഘട്ടത്തില്‍ രോഗം പ്രധാനമായും പുറത്തു നിന്നും വരുന്ന അവസ്ഥയായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആ ലോക്ഡൗണ്‍ വഴി ശ്രമിച്ചത്.ഇപ്പോള്‍ നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ഡൗണ്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗബാധഇവിടെത്തന്നെയുള്ള സമ്പര്‍ക്കം മൂലമാണിപ്പോള്‍ കൂടുതലായി ഉണ്ടാകുന്നത്. പ്രധാനമായും മരണങ്ങള്‍ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെഈ ലോക്ഡൗണിനുള്ളത് നമ്മുടെ ജീവന്റെ വിലയാണ് എന്നത് മറക്കാതിരിക്കുക. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കുംഈ ലോക്ഡൗണ്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് നമ്മളോരോരുത്തരും തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

”കോവിഡ് ഒന്നാമത്തെ തരംഗത്തില്‍ നമുക്ക് മുന്‍പിലുണ്ടായിരുന്ന വഴികള്‍ രോഗം പടരാതെനോക്കുക എന്നതും, രോഗബാധിതരാകുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതുമായിരുന്നു. അവ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് രോഗബാധ11 ശതമാനത്തോളം ആളുകളില്‍ ഒതുക്കാനും, മരണനിരക്ക്വളരെ കുറഞ്ഞ തോതില്‍ നിലനിര്‍ത്താനും സാധിച്ചത്.രണ്ടാമത്തെ തരംഗം കൂടുതല്‍ തീവ്രമായതിനാല്‍, കൂടുതല്‍ ശക്തമായി മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുകയാണ്. ഡബിള്‍ മാസ്‌കിങ്ങ്, അല്ലെങ്കില്‍ എന്‍ 95 മാസ്‌കുകള്‍എല്ലാവരും ശീലമാക്കുക, അകലം പാലിക്കുക, കൈകള്‍ ശുചിയാക്കുക എന്നീ കാര്യങ്ങള്‍ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങള്‍, ആള്‍ക്കൂട്ടം, അടുത്തിടപെടലുകള്‍ എന്നിവ ഒഴിവാക്കാനും പ്രത്യേക ജാഗ്രത തന്നെ പുലര്‍ത്തണം. ആരോഗ്യസംവിധാനങ്ങളുടെ കപ്പാസിറ്റി ഉയര്‍ത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുകയും ചെയ്യുന്നു. എങ്കിലും രോഗവ്യാപനം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വന്നേക്കാം.” അതുകൊണ്ടു കൂടിയാണ് ലോക്ഡൗണ്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ”സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നും ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നും സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയാണ് നിരക്കുകള്‍ക്ക് അന്തിമ രൂപം നല്‍കിയത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്കും സൗജന്യമായാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇതിന്റെ നിരക്കുകള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളില്‍ നേരിട്ടെത്തുന്ന കോവിഡ് രോഗികള്‍ക്കുള്ള ചികിത്സാ നിരക്കാണ് നിശ്ചയിച്ചത്.”

”എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികള്‍ക്കും അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളേയും തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളിലെ ജനറല്‍ വാര്‍ഡ് 2645 രൂപ, എച്ച്.ഡി.യു. 3795 രൂപ, ഐ.സി.യു. 7800 രൂപ, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐ.സി.യു. 13,800 രൂപ എന്നിങ്ങനേയാണ് നിരക്കുകള്‍. എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷനുള്ള ആശുപത്രികളിലെ ജനറല്‍ വാര്‍ഡ് 2910 രൂപ, എച്ച്.ഡി.യു. 4175 രൂപ, ഐ.സി.യു. 8580 രൂപ, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐ.സി.യു. 15,180 എന്നിങ്ങനേയാണ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ ചാര്‍ജ്, ബെഡ് ചാര്‍ജുകള്‍, നഴ്‌സിംഗ് ആന്റ് ബോര്‍ഡിംഗ് ചാര്‍ജുകള്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, അനസ്‌തെറ്റിസ്റ്റുകള്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍, കണ്‍സള്‍ട്ടന്റ് ചാര്‍ജുകള്‍, അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍ഫ്യൂഷന്‍, ഓക്‌സിജന്‍, മരുന്നുകള്‍, അത്യാവശ്യ പരിശോധനകളായ എക്‌സ്‌റേ, യു.എസ്.ജി., ഹെമറ്റോളജി, പാത്തോളജി, പ്രീ ആന്റ് പോസ്റ്റ് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്കുകള്‍.”

”ഹൈ എന്‍ഡ് പരിശോധനകളായ സി.ടി. ചെസ്റ്റ്/ എച്ച്.ആര്‍.സി.ടി. ചെസ്റ്റ്, എന്നിവയെയും റെംഡെസിവിര്‍, ടൊസിലിസ്മാബ് തുടങ്ങിയ വിലകൂടിയ മരുന്നുകളെയും പി പി ഇ കിറ്റിനെയും പ്രതിദിന നിരക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവയ്ക്ക് എം.ആര്‍.പി.യില്‍ അധികരിക്കാതെയുള്ള തുക മാത്രമേ ഈടാക്കാന്‍ പാടുള്ളൂ എന്ന കര്‍ശന വ്യവസ്ഥയുണ്ട്. ഒരുദിവസം ജനറല്‍ വാര്‍ഡില്‍ രണ്ട് പി.പി.ഇ. കിറ്റുകള്‍ക്കും ഐ.സി.യു.വില്‍ 5 പി.പി.ഇ. കിറ്റുകള്‍ക്കും തുക ഈടാക്കുന്നതാണ്. പി.പി.ഇ. കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌കുകള്‍, പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ ജില്ലാ കളക്ടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.”

”ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം എല്ലാ ആശുപത്രികളും രോഗികളില്‍ നിന്നും ഈടാക്കുന്ന നിരക്കുകള്‍ ആശുപത്രിയിയ്ക്കകത്തും അവരുടെ സ്വന്തം വെബ് സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വെബ്‌സൈറ്റ് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റേറ്റ് കൗണ്‍സിലിന്റെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യേണ്ടതാണ്. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരാതികള്‍ സ്വീകരിച്ച് നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നതായി കണ്ടെത്തിയാല്‍ അവരില്‍ നിന്നും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്തിരട്ടി പിഴ ഈടാക്കുന്നതാണ്. ഇതിന് പുറമേ 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, 2021ലെ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് തുടങ്ങിയ നിയമപ്രകാരം ജില്ലാ കളക്ടര്‍മാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.”

കോവിഡ് ചികിത്സയ്ക്കായി എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും അഡ്മിഷന്‍ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ച് ഉടന്‍തന്നെ പ്രവേശിപ്പിക്കേണ്ടതാണ്. പ്രവേശന സമയത്ത് ചികിത്സാ ഫീസിനത്തില്‍ അഡ്വാന്‍സായി തുക ഈടാക്കരുത്. കോവിഡ് മാനേജ്‌മെന്റിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മാര്‍ഗ നിര്‍ദേശങ്ങളും മുഴുവന്‍ സ്വകാര്യ ആശുപത്രികളും കര്‍ശനമായി പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story