
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ സംബന്ധിച്ച് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണരായി വിജയന്. കേന്ദ്രഏജന്‍സികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും വ്യക്തമാക്കിയെന്നും അഖിലേന്ത്യാനേതൃത്വത്തിലുള്ളവരുടെ നിപലാടുകള് സാധാരണ നിലയില്‍ സംസ്ഥാന നേതൃനിരയിലുള്ളവര്‍ തള്ളിക്കളയാറില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഏത് കാര്യത്തിലും ഒന്നിച്ച് നീങ്ങുന്ന ശക്തികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഏത് കാര്യത്തിലും ഒന്നിച്ച് നീങ്ങുന്ന ശക്തികളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതിന് തടസ്സമെന്ന് കണ്ടതിനാലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന തള്ളിപ്പറയാന്‍ ബിജെപി നേതാവ് ആവശ്യപ്പെട്ടത്. കുറച്ചുവോട്ടും സീറ്റമാണ് പ്രധാനമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് മതനിരപേക്ഷത പലരീതിയിലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കേരളം പക്ഷേ ഒരു തുരുത്തായി നിലകൊള്ളുകയാണ്. വര്‍ഗ്ഗീയ മതതീവ്രവാദികളുമായുള്ള കൂട്ടുകെട്ട് കേരളത്തിന്റെ ഈ മതനിരപേക്ഷതയെ അപകടപ്പെടുത്താനുള്ള നീക്കമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെഎം ഷാജിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ നിയമപ്രകാരമുള്ള അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.