Top

‘വ്യക്തി അധിക്ഷേപം ഞങ്ങളുടെ നയമല്ല’; ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും രാഷ്ട്രീയമായി എതിര്‍ക്കാറുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുകയെന്നതൊന്നും ഞങ്ങള്‍ സ്വീകരിക്കുന്ന നിലയല്ല. രാഷ്ട്രീയമായി എതിര്‍ക്കേണ്ട കാര്യങ്ങളിലൊക്കെ ഞങ്ങള്‍ എതിര്‍ക്കാറുണ്ട്. മറ്റ് തരത്തിലുള്ള രീതിയൊന്നും സ്വീകരിക്കാറില്ല.’ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു രാഹു […]

30 March 2021 12:13 AM GMT

‘വ്യക്തി അധിക്ഷേപം ഞങ്ങളുടെ നയമല്ല’; ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി
X

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും രാഷ്ട്രീയമായി എതിര്‍ക്കാറുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുകയെന്നതൊന്നും ഞങ്ങള്‍ സ്വീകരിക്കുന്ന നിലയല്ല. രാഷ്ട്രീയമായി എതിര്‍ക്കേണ്ട കാര്യങ്ങളിലൊക്കെ ഞങ്ങള്‍ എതിര്‍ക്കാറുണ്ട്. മറ്റ് തരത്തിലുള്ള രീതിയൊന്നും സ്വീകരിക്കാറില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു രാഹു ലിനെതിരായ ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നുമായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.

“കോളെജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളോജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ.’ എന്നായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. എന്നാല്‍ ഇത്തരം ഒരു പരാമര്‍ശം മുന്‍ എംപി നടത്തിയിട്ടും അദ്ദേഹത്തെ തിരുത്താതെ എംഎം മണി ഉള്‍പ്പെടെയുള്ള വേദിയിലിരിക്കുന്ന നേതാക്കള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

രാഹുല്‍ കേരളത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏണി സംഘടിപ്പിക്കേണ്ട അവസ്ഥയാണെന്നും ജോയ്സ് വിമര്‍ശിച്ചു.

‘രാഹുല്‍ ഗാന്ധി വരുമ്പോള്‍ ഏണി സംഘടിപ്പിച്ചുവെച്ചേക്കണം എന്നാണ് ആവശ്യം. കാരണം രാഹുല്‍ ഗാന്ധി കടലില്‍ ചാടും. സാധാരണ മീന്‍പിടിക്കുന്നത് ചൂണ്ടയിട്ടോ വലയിട്ടോ ആണ്. രാഹുല്‍ഗാന്ധി കടലില്‍ ചാടി മീനിനെ ഓടിച്ചിട്ട് പിടിക്കും. എന്ന് അറബികടലില്‍ കിട്ടാത്ത മീനുമായിട്ട് പൊങ്ങും. അതാണ് രാഹുലിന്റെ പരിപാടി.’ എന്നായിരുന്നു ജോയ്സ് പ്രസംഗിച്ചത്.

Next Story