Top

ജീവനക്കാരെ വിഭജിച്ച് കാണുന്നത് അപരിഷ്‌കൃതം; മലയാളത്തെ വിലക്കിയ നടപടി വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമെന്ന് മുഖ്യമന്ത്രി

ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന സര്‍ക്കുലര്‍ ഇറക്കിയ ഡല്‍ഹിയിലെ ജിബി പന്ത് മെഡിക്കല്‍ കേളേജിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് അംഗീകരിക്കാനാവില്ല. ഈ നടപടി നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ […]

6 Jun 2021 6:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവനക്കാരെ വിഭജിച്ച് കാണുന്നത് അപരിഷ്‌കൃതം; മലയാളത്തെ വിലക്കിയ നടപടി വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമെന്ന് മുഖ്യമന്ത്രി
X

ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന സര്‍ക്കുലര്‍ ഇറക്കിയ ഡല്‍ഹിയിലെ ജിബി പന്ത് മെഡിക്കല്‍ കേളേജിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് അംഗീകരിക്കാനാവില്ല. ഈ നടപടി നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണെന്നും മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം, തെറ്റ് തിരിച്ചറിഞ്ഞ് ഉത്തരവ് പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും പിണറായി ആവശ്യപ്പെടുന്നു. വിവാദ ഉത്തരവ് ഇറക്കിയ ജിബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ ജോലിചെയ്യുന്ന ് മലയാളി നേഴ്‌സുമാര്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണെന്നും. അവരെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് പറഞ്ഞ് സര്‍ക്കുലര്‍ പുറത്തു വിട്ടത്. ആശുപത്രിയിലെ വലിയൊരു വിഭാഗം നഴ്‌സുമാരും മലയാളികളാണെന്നിരിക്കെയായിരുന്നു സര്‍ക്കുലര്‍. നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്ക് അലോസരം ഉണ്ടാക്കുന്നു എന്നായിരുന്നു നടപടിക്ക് നല്‍കിയ വിശദീകരണം.

ആശുപത്രിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധവും ശക്തമായി. ആശുപത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തു വന്നിരുന്നു. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നടപടി അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശ ലംഘനമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പിന്നാലെയാണ് ഡല്‍ഹിയിലെ ജിബി പന്ത് മെഡിക്കല്‍ കോളേജ് സര്‍ക്കുലര്‍ പിന്‍വലിച്ച് . തങ്ങളുടെ അറിവോടെയല്ല ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തു വിട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റ് പൂര്‍ണരുപം-

മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്.
അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്‌കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികള്‍.

നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു.
ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്‌സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങള്‍.

Next Story