Top

‘ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വിവാദങ്ങള്‍ ഏറ്റുപിടിക്കരുത്’; പ്രതിപക്ഷത്തിന്റെ ശ്രമങ്ങളില്‍ വീഴരുതെന്ന് പിണറായി

വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വേണം തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോവേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ടെന്നും രാഷ്ട്രീയ അട്ടിമറിക്കാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് ശില്‍പശാലയില്‍ വെച്ച് സംസാരിക്കുകയായിരുന്നു മുഖ്യന്‍. ‘ ഇപ്പോള്‍ നടക്കുന്ന നിയമനവിവാദങ്ങളില്‍ വസ്തുതയില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന വിവാദങ്ങളെ ഏറ്റുപിടിക്കുകയും വേണ്ട. രാഷ്ട്രീയ അട്ടിമറിക്കാണ് അവര്‍ ശ്രമിക്കുന്നത്. നമുക്ക് ജയിച്ചേ തീരൂ. ക്ഷേമപദ്ധതികളിലായിരിക്കണം പാര്‍ട്ടിയുടെ ശ്രദ്ധ. പ്രതിപക്ഷം വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനാലാണ് ജനങ്ങള്‍ക്ക് വിവാദങ്ങളുമായി അവര്‍ വരുന്നത്.സര്‍ക്കാരിന്റെ […]

11 Feb 2021 9:55 AM GMT

‘ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വിവാദങ്ങള്‍ ഏറ്റുപിടിക്കരുത്’; പ്രതിപക്ഷത്തിന്റെ ശ്രമങ്ങളില്‍ വീഴരുതെന്ന് പിണറായി
X

വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വേണം തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോവേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ടെന്നും രാഷ്ട്രീയ അട്ടിമറിക്കാണ് അവരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് ശില്‍പശാലയില്‍ വെച്ച് സംസാരിക്കുകയായിരുന്നു മുഖ്യന്‍.

‘ ഇപ്പോള്‍ നടക്കുന്ന നിയമനവിവാദങ്ങളില്‍ വസ്തുതയില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന വിവാദങ്ങളെ ഏറ്റുപിടിക്കുകയും വേണ്ട. രാഷ്ട്രീയ അട്ടിമറിക്കാണ് അവര്‍ ശ്രമിക്കുന്നത്. നമുക്ക് ജയിച്ചേ തീരൂ. ക്ഷേമപദ്ധതികളിലായിരിക്കണം പാര്‍ട്ടിയുടെ ശ്രദ്ധ. പ്രതിപക്ഷം വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനാലാണ് ജനങ്ങള്‍ക്ക് വിവാദങ്ങളുമായി അവര്‍ വരുന്നത്.
സര്‍ക്കാരിന്റെ വികസനം തിരസ്‌കരിച്ചുള്ള പ്രചാരണത്തിനാണ് പ്രതിപക്ഷ ശ്രമം. എന്നാല്‍ വികസനം മുന്‍നിര്‍ത്തി വേണം പാര്‍ട്ടി പ്രചാരണം. തെറ്റിദ്ധാരണ പരത്താനുള്ള പ്രതിപക്ഷ നീക്കത്തെ ഉചിതമായി പ്രതിരോധിക്കണം,’ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിയമന വിവാദത്തില്‍ പറയാനുള്ളത് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത സെമിനാറിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Next Story