‘കൊവിഡ് മൂന്നാം തരംഗം കഴിഞ്ഞാല്‍ ഇനിയൊരു തരംഗം ഉണ്ടോ എന്നറിയില്ല’; ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുറച്ചു കാലം തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം ഇനിയൊരു തരംഗമുണ്ടോ എന്ന് അറിയില്ലെന്നും അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടുത്ത കാലത്തൊന്നും ഒഴിവാക്കാന്‍ പറ്റുന്നതല്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടികള്‍ക്ക് ഭാരമില്ലാത്ത തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ പ്രതിപക്ഷ പങ്കാളിത്തത്തോടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠനസാമഗ്രികളുള്പ്പടെ വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സംയുക്തമായി നടത്താന്‍ പറ്റുന്ന പ്രവര്ത്തനങ്ങളെന്തെന്ന് എപി അനില്‍കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ‘കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് നാം നില്‍ക്കുന്നത്. […]
8 Jun 2021 12:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം ഇനിയൊരു തരംഗമുണ്ടോ എന്ന് അറിയില്ലെന്നും അതിനാല്‍ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടുത്ത കാലത്തൊന്നും ഒഴിവാക്കാന്‍ പറ്റുന്നതല്ലെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുട്ടികള്‍ക്ക് ഭാരമില്ലാത്ത തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ പ്രതിപക്ഷ പങ്കാളിത്തത്തോടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠനസാമഗ്രികളുള്പ്പടെ വാങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സംയുക്തമായി നടത്താന്‍ പറ്റുന്ന പ്രവര്ത്തനങ്ങളെന്തെന്ന് എപി അനില്‍കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
‘കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് നാം നില്‍ക്കുന്നത്. ഒന്നാം ഘട്ടത്തില്‍ രണ്ടാം തരംഗത്തെ പറ്റി ആരും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ നമ്മള് മൂന്നാം തരംഗത്തെക്കുറിച്ച് ആലോചിക്കുകയാണ്. മൂന്നാം തരഗം കഴിഞ്ഞാല്‍ പിന്നൊരു തരംഗം വരുന്നുണ്ടോ എന്ന് നമുക്കാര്‍ക്കും അറിയില്ല. കൊവിഡ് കുറച്ചു കാലം നമ്മുടെ കൂടെ ഉണ്ടാവും എന്ന് നമ്മള് കാണേണ്ടതായിട്ടുണ്ട്. അപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്നത് അത്ര വേഗം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. പാഠപുസ്തങ്ങളെ പോലെ തന്നെ വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ ഡിജിറ്റല്‍ ഉപകരണം ഉണ്ടാവുക എന്നത് പ്രധാനമാണ്. അതിനാവശ്യമായ നടപടികള്‍ വിവിധ ശ്രോതസ്സുകളെ ഒന്നിച്ചണി നിരത്തിക്കൊണ്ട് നടപ്പാക്കണം എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
പലസ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ പ്രശ്നമുണ്ട്. കണക്ടിവിറ്റി എങ്ങനെ ഉറപ്പാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഒരു യോഗം ഇപ്പോള്‍ തന്നെ വിളിച്ചിട്ടുണ്ട്. ആദിവാസി മേഖലയാണ് പ്രധാനം. അതിന് വിവിധ മേഖലയുടെ സഹായം വേണ്ടി വരും. ഒന്ന് കെഎസ്ഇബിയുടെ ലൈന്‍ പോയിട്ടുണ്ടാവും. വിവിധ സ്ഥലങ്ങളില്‍ കേബിള്‍ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടാവും. ഇങ്ങനെ എല്ലാ തലങ്ങളുമായും സഹകരിച്ച് കണക്ടിവിറ്റി ഉറപ്പിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് സേവനദാതാതക്കള്ക്കുള്ള ചെലവ് താങ്ങാന്‍ പറ്റാത്ത കുട്ടികളെ എങ്ങനെ സഹായിക്കാന്‍ പറ്റും എന്നതും ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.