Top

എന്തുകൊണ്ട് ടൊവിനോ?; മുഖ്യമന്ത്രിയുടെ മറുപടി, പിന്നാലെ ടൊവിനോയും

കേരളത്തിന്റെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസഡറായി യുവതാരം ടോവിനോ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രകൃതിദുരന്തമുണ്ടായപ്പോള്‍ പൊതുജനങ്ങള്‍ക്കൊപ്പം നിരവധി പ്രമുഖരും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്നും അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണ് ടൊവിനോയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം സിനിമാ തിരക്കുകള്‍ മാറ്റി വച്ച് സന്നദ്ധ സേന പ്രവര്‍ത്തനത്തിന് തയ്യാറായി. അങ്ങനെയുള്ള ടൊവിനോയെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ അംബാസഡറായി നിയമിച്ചത് ജീവിതത്തിലുള്ള ഏറ്റവും […]

9 Jan 2021 7:44 AM GMT

എന്തുകൊണ്ട് ടൊവിനോ?; മുഖ്യമന്ത്രിയുടെ മറുപടി, പിന്നാലെ ടൊവിനോയും
X

കേരളത്തിന്റെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസഡറായി യുവതാരം ടോവിനോ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രകൃതിദുരന്തമുണ്ടായപ്പോള്‍ പൊതുജനങ്ങള്‍ക്കൊപ്പം നിരവധി പ്രമുഖരും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്നും അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണ് ടൊവിനോയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം സിനിമാ തിരക്കുകള്‍ മാറ്റി വച്ച് സന്നദ്ധ സേന പ്രവര്‍ത്തനത്തിന് തയ്യാറായി. അങ്ങനെയുള്ള ടൊവിനോയെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ അംബാസഡറായി നിയമിച്ചത് ജീവിതത്തിലുള്ള ഏറ്റവും അംഗീകാരമുള്ള കാര്യമാണെന്ന് ടൊവിനോ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കഴിഞ്ഞവര്‍ഷങ്ങളില്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് നമ്മള്‍ കടന്ന് പോയത്. ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങള്‍. എല്ലാത്തിനെയും നമ്മള്‍ നേരിട്ടു, അതിജീവിച്ചു. അതിന് കേരളീയസമൂഹത്തിന്റെ ഒരുമയും ഐക്യവും പ്രധാന പങ്കുവഹിച്ചു. ഒരു ദുരന്തമുണ്ടായാല്‍ ഓടി എത്തും മലയാളികള്‍. അതില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പരിശീലനവും അറിവും ലഭിച്ചവരുണ്ടെങ്കില്‍, കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും. ദുരന്തങ്ങളെ നേരിടാനും പരിഹരിക്കാനും ശാസ്ത്രീയമായി പരിശീലനം ലഭിച്ച ഒരുകൂട്ടമാളുകള്‍. അങ്ങനെയാണ് സാമൂഹിക സന്നദ്ധസേന രൂപീകരിച്ചകത്. സന്നദ്ധപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള ധാരാളം പേരുണ്ട്. സേനയില്‍ 3.75 ലക്ഷത്തോളം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഭൂരിഭാഗം പേര്‍ക്കും പരിശീലനങ്ങള്‍ നല്‍കി. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമൂഹിക അടുക്കള, ആവശ്യമരുന്ന് എത്തിക്കല്‍ തുടങ്ങിയവ. പ്രകൃതിദുരന്തമുണ്ടായപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിന് പൊതുജനങ്ങള്‍ക്കൊപ്പം പല പ്രമുഖരും പങ്കാളിയായി. ആ ഘട്ടത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച പേരാണ് ടൊവിനോ തോമസിന്റേത്. അദ്ദേഹം സിനിമാ തിരക്കുകള്‍ മാറ്റി വച്ച് സന്നദ്ധസേനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അങ്ങനെയുള്ള ടൊവിനോയെ സാമൂഹിക സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുന്നത് സന്തോഷകരമായ കാര്യമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചതും അത് നല്ല മനസോടെ അദ്ദേഹം സ്വീകരിക്കുകയും ചെയ്തത്. വളരെ സന്തോഷത്തോടെ സേനയുടെ അംബാസഡറായി ടൊവിനോയെ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന് ഇങ്ങനെയൊരു സ്ഥാനം നല്‍കിയതിലൂടെ സേനയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയും പ്രചോദനമാവുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

മുഖ്യമന്ത്രിയ്ക്ക് ടൊവിനോ നല്‍കിയ മറുപടി ഇങ്ങനെ: ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. വലിയ ഉത്തരവാദിത്തമുള്ള കാര്യം കൂടിയാണ്. പ്രതിസന്ധിഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടി. നിരവധി പേര്‍ സ്വയം തോന്നി മുന്നോട്ട് വന്നു. അങ്ങനെയുള്ളവരുടെ പ്രതിനിധിയായതില്‍ സന്തോഷമുണ്ട്. ഇങ്ങനെയൊരു സംഘടനയെക്കുറിച്്ച മലയാളിക്ക് അഭിമാനിക്കാം. വഴക്കുണ്ടെങ്കിലും എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ പരസ്പരം സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. അത് മലയാളിയുടെ പ്രത്യേകതയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ മലയാളിക്ക് മുന്നില്‍ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, ജാതിയില്ല. എന്തു വന്നാലും നേരിടാനുള്ള ജനതയായി കേരളം മാറി. സന്നദ്ധ സേന വലുതാക്കണം. സാധിക്കുന്നവര്‍ എല്ലാം സേനയില്‍ അംഗങ്ങളാകണം. പരിശീലനം ലഭിച്ച കൂടുതല്‍ പേരുണ്ടെങ്കില്‍ കൂടുതല്‍ ഫലപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിക്കാം.

ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്: പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീര്‍ത്ത വെല്ലുവിളികള്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ മറികടന്ന ഒരു ജനതയാണ് നമ്മള്‍. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്. ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകള്‍ ഈ നാടിനു വേണ്ടി അണിചേരുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതല്‍ക്കൂട്ടായി മാറും. സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിന്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാന്‍ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്. സന്നദ്ധ സേനയുടെ ബ്രാന്റ് അംബാസഡര്‍ ആകുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതില്‍ നന്ദി പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കു ചേര്‍ന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാന്‍ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂര്‍വം ഭാവുകങ്ങള്‍ നേരുന്നു.

Next Story