Top

‘മെയ് 15ന് രോഗികള്‍ ആറു ലക്ഷമായി ഉയര്‍ന്നേക്കാം’; 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി; ‘ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കില്ല’

കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മെയ് 15ഓടെ രോഗികള്‍ ആറു ലക്ഷമായി ഉയര്‍ന്നേക്കാമെന്നും ആ സാഹചര്യത്തില്‍ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കോവിഡ് പ്രതിരോധത്തില്‍ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സെന്‍ട്രല്‍ അലോക്കേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ […]

10 May 2021 7:55 AM GMT

‘മെയ് 15ന് രോഗികള്‍ ആറു ലക്ഷമായി ഉയര്‍ന്നേക്കാം’; 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി; ‘ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കില്ല’
X

കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്ക് ഇന്ന് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് മെയ് 15ഓടെ രോഗികള്‍ ആറു ലക്ഷമായി ഉയര്‍ന്നേക്കാമെന്നും ആ സാഹചര്യത്തില്‍ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കോവിഡ് പ്രതിരോധത്തില്‍ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സെന്‍ട്രല്‍ അലോക്കേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിര്‍ ലഭ്യമാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ആവശ്യമായ ഓക്‌സിജന്‍ ഉറപ്പുവരുത്താന്‍ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.”

”പ്രതിദിനം 219 മെട്രിക് ടണ്‍ ആണ് നമ്മുടെ ഉത്പാദനം. ഇത് ഒട്ടും തന്നെ ചോര്‍ന്നുപോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയും ഉള്ള സ്റ്റോക്കിന്റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രിഡില്‍ സമ്മര്‍ദ്ദം ചെലുത്താതെ ഇരിക്കത്തക്ക വിധത്തില്‍ കേരളത്തിലെ ഓക്‌സിജന്റെ ബഫര്‍ സ്റ്റോക്ക് 450 മെട്രിക് ടണ്‍ ആയി ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ ആവശ്യം കണക്കിലെടുത്ത് നമ്മുടെ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ആവശ്യാനുസരണം അവിടങ്ങളിലേക്ക് അയച്ചു കൊടുത്തു. അങ്ങനെ കേരളത്തിനകത്തും പുറത്തുമുള്ള കോവിഡ് രോഗികളെ സംസ്ഥാനം സഹായിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ നമ്മുടെ ബഫര്‍ സ്റ്റോക്ക് 86 മെട്രിക് ടണ്‍ മാത്രമാണ്. മെയ് 6 നു ചേര്‍ന്ന കേന്ദ്ര ഓക്‌സിജന്‍ അലോക്കേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം മെയ് 10 വരെ തമിഴ്‌നാടിന് 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കും. എന്നാല്‍, അതിനുശേഷം കേരളത്തിനു പുറത്തേക്ക് ഓക്‌സിജന്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക എന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ആക്റ്റീവ് കേസുകള്‍ മെയ് 15 ഓടെ 6 ലക്ഷമായി ഉയര്‍ന്നേക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോള്‍ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ നമ്മുക്ക് ആവശ്യമായി വരും.”

”രാജ്യത്തുള്ള സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തര ഘട്ടങ്ങളില്‍ കേരളത്തിലേക്ക് മറ്റിടങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കുക എന്നത് വിഷമകരമാവും. അതുകൊണ്ട് കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടണ്‍ ഓക്‌സിജനും കേരളത്തിന് അനുവദിക്കണം എന്നും അതിലുമധികമായി വേണ്ടി വരുന്നത് സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പൊതു സ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ക്രയോ ടാങ്കറുകള്‍ സംഭരിക്കണമെന്നും അവയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കണമെന്നും അത് എത്തിക്കാനായി തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.”

Next Story