Top

വിദേശത്ത് ജോലിയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി; ‘രണ്ടാം ഡോസ് 84 ദിവസത്തില്‍, എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കും’

വിദേശത്ത് ജോലിയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന പ്രശ്‌നമുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീല്‍ഡാണ് വിദേശത്ത് അംഗീകരിച്ച വാക്‌സിന്‍. കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാല്‍ തിരിച്ച് പോകുന്നതെങ്കില്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്ന് […]

24 May 2021 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദേശത്ത് ജോലിയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി; ‘രണ്ടാം ഡോസ് 84 ദിവസത്തില്‍, എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കും’
X

വിദേശത്ത് ജോലിയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നില്ലെന്ന പ്രശ്‌നമുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീല്‍ഡാണ് വിദേശത്ത് അംഗീകരിച്ച വാക്‌സിന്‍. കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാല്‍ തിരിച്ച് പോകുന്നതെങ്കില്‍ അയാള്‍ക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കും. 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്നാണ് പരിശോധിക്കുക. ഇവിടെ ഉപയോഗിക്കുന്ന കൊവാക്‌സിന്‍ വിദേശത്ത് അംഗീകാരം ഇല്ല. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. പെട്ടെന്ന് അംഗീകാരമാകുമെന്നാണ് പ്രതീക്ഷ. കൊവാക്‌സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

Next Story