Top

‘ആരോഗ്യരംഗം കൂടുതല്‍ ശക്തമാക്കും, ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കൂടുതല്‍ മികവുറ്റതാക്കും’; ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രി

ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ ശക്തമാക്കാനും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കൂടുതല്‍ മികവുറ്റ രീതിയില്‍ പരിപാലിക്കാനും സാധിക്കും. പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ മികച്ച ആരോഗ്യസേവനങ്ങള്‍ ഒരുക്കുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് ബജറ്റ് കൂടുതല്‍ കരുത്തു പകരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കോവിഡ് മഹാമാരിയുടെ രണ്ടാം തരഗം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് […]

4 Jun 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആരോഗ്യരംഗം കൂടുതല്‍ ശക്തമാക്കും, ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കൂടുതല്‍ മികവുറ്റതാക്കും’; ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രി
X

ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ ശക്തമാക്കാനും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കൂടുതല്‍ മികവുറ്റ രീതിയില്‍ പരിപാലിക്കാനും സാധിക്കും. പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ മികച്ച ആരോഗ്യസേവനങ്ങള്‍ ഒരുക്കുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് ബജറ്റ് കൂടുതല്‍ കരുത്തു പകരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”കോവിഡ് മഹാമാരിയുടെ രണ്ടാം തരഗം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുന്നില്‍ അനിതരസാധാരണമായ വെല്ലുവിളിയാണുയര്‍ത്തിയത്. നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അതിശക്തമായ സമ്മര്‍ദ്ദമാണ് നേരിട്ടത്. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തും, ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ കുറേക്കൂടി മികച്ച രീതിയില്‍ നേരിടുന്നതിനു വേണ്ടിയും നമ്മുടെ ആരോഗ്യമേഖലയെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യത്തിനു പ്രത്യേക ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചത്.
അതോടൊപ്പം കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളേയും നമുക്ക് മറികടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പാക്കേജില്‍ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സൗജന്യ വാക്‌സിന്‍ വാങ്ങുന്നതിനായി1000 കോടി രൂപയും. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും അനുവദിക്കും.”

”കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വര്‍ഷം 559 കോടി രൂപ ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിക്കും. എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുളള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും.”

”എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ്എസ്ഡിയാക്കി (CSSD) മാറ്റുന്നു- ഈ വര്‍ഷം 25 CSSD-കള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിനായി 50 കോടി രൂപയും, ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറല്‍ ഹോസ്പിറ്റലു കളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ ഘട്ടമായി 25 കോടി രൂപയും വകയിരുത്തി.
150 മെട്രിക് ടണ്‍ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (LMO) പ്ലാന്റ് സ്ഥാപിക്കും. ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ അനുവദിക്കും. അമേരിക്കയിലുള്ള Centre for Disease Control-ന്റെ മാതൃകയിലുള്ള സ്ഥാപനം കേരളത്തില്‍ ആരംഭിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) തയ്യാറാക്കുവാന്‍ 50 ലക്ഷം രൂപ വകയിരുത്തി. ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വ്വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപയും വകയിരുത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ (IAV) വാക്‌സിന്‍ ഗവേഷണത്തിനും വാക്‌സിന്‍ നിര്‍മ്മാണത്തിനുമായി 10 കോടി രൂപയും അനുവദിക്കും.”

”ഇത്തരത്തില്‍, ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിലൂടെ കേരളത്തിന്റെ ആരോഗ്യരംഗം കൂടുതല്‍ ശക്തമാക്കാനും ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കൂടുതല്‍ മികവുറ്റ രീതിയില്‍ പരിപാലിക്കാനും സാധിക്കും. പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ മികച്ച ആരോഗ്യസേവനങ്ങള്‍ ഒരുക്കുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് ഈ ബജറ്റ് കൂടുതല്‍ കരുത്തു പകരുന്നു.”

Next Story

Popular Stories