Top

‘അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്’; ബ്രണ്ണന്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി

ബ്രണ്ണന്‍ കോളേജ് വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദം നിര്‍ത്തിയോ എന്ന മാധ്യമപ്രവര്‍ത്തകരോട് ചോദ്യത്തിന് കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി, അടിസ്ഥാന കാര്യം സുധാകരന്‍ നിഷേധിച്ചത് കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്ന് ആവര്‍ത്തിച്ചു. മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ആളുടെ പേരു പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത്: ആ കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹമൊരു നിലപാട് പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞതല്ല, മാധ്യമം തെറ്റായി കൊടുത്താണെന്ന്. അദ്ദേഹം പറയാത്ത ഒരു കാര്യത്തെക്കുറിച്ച്, ഞാന്‍ […]

22 Jun 2021 8:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്’; ബ്രണ്ണന്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി
X

ബ്രണ്ണന്‍ കോളേജ് വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദം നിര്‍ത്തിയോ എന്ന മാധ്യമപ്രവര്‍ത്തകരോട് ചോദ്യത്തിന് കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന് മറുപടി നല്‍കിയ മുഖ്യമന്ത്രി, അടിസ്ഥാന കാര്യം സുധാകരന്‍ നിഷേധിച്ചത് കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്ന് ആവര്‍ത്തിച്ചു. മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ആളുടെ പേരു പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്: ആ കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹമൊരു നിലപാട് പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞതല്ല, മാധ്യമം തെറ്റായി കൊടുത്താണെന്ന്. അദ്ദേഹം പറയാത്ത ഒരു കാര്യത്തെക്കുറിച്ച്, ഞാന്‍ വീണ്ടും പറയുന്നില്ല. ഏതായാലും അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. ഞാന്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കാതിരുന്നിട്ടില്ല. എന്തെല്ലാം വിമര്‍ശനങ്ങള്‍ നീക്കങ്ങള്‍ എനിക്കെതിരെ വന്നിട്ടുണ്ട്. അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ഏകാധിപതി പരാമര്‍ശമെന്നത് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കും. പാര്‍ട്ടി സ്ഥാനത്തിരിക്കുമ്പോഴത്തെ വിമര്‍ശനങ്ങളും ഇപ്പോഴത്തെ വിമര്‍ശനങ്ങളും വ്യത്യസ്തമാണ്. ഇപ്പോള്‍ ജനങ്ങള്‍ വിലയിരുത്തുനുണ്ട്.

മക്കളെ തട്ടിക്കൊണ്ട് പോകാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നു എന്ന വിവരം അറിയിച്ചത് കെടി ജോസഫ് ആണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ: ഞാന്‍ അന്ന് തന്നെ പറഞ്ഞു വ്യക്തിയുടെ പേര് പറയുന്നില്ലെന്ന്. ഇവരെല്ലാം ഒന്നിച്ചുള്ളവരാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറയാത്തെ പേര് ഇപ്പോള്‍ ആരെങ്കിലും പറഞ്ഞെന്ന് കരുതി ഞാന്‍ പറയുന്നില്ല. ആ ഭാഗത്തേക്ക് ഞാന്‍ കടക്കുന്നില്ല.

Next Story