Top

‘കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ല, ഞാന്‍ ചോദിക്കാനും പോയില്ല’; ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഏശില്ലെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദ പ്രകടനം എന്തിനായിരുന്നെന്ന് മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകംപള്ളി സുരേന്ദ്രനോട് ഇതേപറ്റി ചോദിച്ചിട്ടില്ലെന്നും ശബരിമലവിഷയത്തില്‍ വിശാലബെഞ്ച് വിധി വരുമ്പോഴുള്ള കാര്യം മാത്രമേ നമ്മളിനി ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ‘അദ്ദേഹം എന്താണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് നിങ്ങളങ്ങനെ പറയാനിടയായതെന്ന്,’ മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം ഉയര്‍ത്തി […]

20 March 2021 4:49 AM GMT

‘കടകംപള്ളി ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ല, ഞാന്‍ ചോദിക്കാനും പോയില്ല’; ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഏശില്ലെന്ന് മുഖ്യമന്ത്രി
X

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദ പ്രകടനം എന്തിനായിരുന്നെന്ന് മനസ്സിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകംപള്ളി സുരേന്ദ്രനോട് ഇതേപറ്റി ചോദിച്ചിട്ടില്ലെന്നും ശബരിമലവിഷയത്തില്‍ വിശാലബെഞ്ച് വിധി വരുമ്പോഴുള്ള കാര്യം മാത്രമേ നമ്മളിനി ചര്‍ച്ച ചെയ്യേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

‘അദ്ദേഹം എന്താണ് അങ്ങനെയൊരു നിലപാട് എടുത്തതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാനതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് നിങ്ങളങ്ങനെ പറയാനിടയായതെന്ന്,’ മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പറ്റുമോ എന്ന ശ്രമമാണ് ചിലര്‍ നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖേദമുണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശം. ‘2018ലെ ഒരു പ്രത്യേക സംഭവവികാസമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയം അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പറയുന്നു. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്.’

കടകംപള്ളിയുടെ പരാമര്‍ശത്തിനു പിന്നാലെ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ചത് ശരിയായ നിലപാട് തന്നെയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.

Next Story