Top

‘ഇതെല്ലാം പ്രതിപക്ഷത്തിന്റെ ലീലാവിലാസം’; 2015ല്‍ ചെന്നിത്തല കോടിയേരിക്ക് നല്‍കിയ മറുപടിയുമായി മുഖ്യമന്ത്രി

രാഷ്ട്രീയതാത്പര്യത്തിനുവേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഒരു ലീലാവിലാസമായി മാത്രമേ അടിയന്തരപ്രമേയത്തെ കാണുന്നുള്ളൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അഴിമതി കേസുകള്‍ പോലും പിന്‍വലിച്ചവരാണ് ഇപ്പോള്‍ പുതിയ ന്യായവാദവുമായി ഇറങ്ങിയിട്ടുള്ളതെന്ന്, 2015ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണന് നല്‍കിയ മറുപടി സഹിതം മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്ററി പ്രിവിലേജിന്റെ അതിര് ഏതുവരെ എന്ന സഭാനടപടിക്രമം സംബന്ധിച്ച പ്രശ്നമാണ് സുപ്രീംകോടതി പരിശോധിച്ചത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കാണുകയോ പേരെടുത്ത് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധത്തിലുള്ള ഒരു അടിയന്തരപ്രമേയത്തിന് ഇവിടെ പ്രസക്തിയില്ലെന്നും […]

29 July 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇതെല്ലാം പ്രതിപക്ഷത്തിന്റെ ലീലാവിലാസം’; 2015ല്‍ ചെന്നിത്തല കോടിയേരിക്ക് നല്‍കിയ മറുപടിയുമായി മുഖ്യമന്ത്രി
X

രാഷ്ട്രീയതാത്പര്യത്തിനുവേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഒരു ലീലാവിലാസമായി മാത്രമേ അടിയന്തരപ്രമേയത്തെ കാണുന്നുള്ളൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അഴിമതി കേസുകള്‍ പോലും പിന്‍വലിച്ചവരാണ് ഇപ്പോള്‍ പുതിയ ന്യായവാദവുമായി ഇറങ്ങിയിട്ടുള്ളതെന്ന്, 2015ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണന് നല്‍കിയ മറുപടി സഹിതം മുഖ്യമന്ത്രി വ്യക്തമാക്കി.

പാര്‍ലമെന്ററി പ്രിവിലേജിന്റെ അതിര് ഏതുവരെ എന്ന സഭാനടപടിക്രമം സംബന്ധിച്ച പ്രശ്നമാണ് സുപ്രീംകോടതി പരിശോധിച്ചത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കാണുകയോ പേരെടുത്ത് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധത്തിലുള്ള ഒരു അടിയന്തരപ്രമേയത്തിന് ഇവിടെ പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മുഖ്യമന്ത്രി പറഞ്ഞത്: ”കേസ് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഈ നിയമസഭയില്‍ തന്നെ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയ പാമോലിന്‍ കേസ് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചുവെന്നാണ് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതേസമയം കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയതായി സിഎജിയും പിഎസിയും കണ്ടെത്തിയ പാമോലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്നുംകേസിന്റെ വിചാരണ തുടരട്ടെയെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി എന്നതും മറന്നുപോകരുത്.”

”2015 ഡിസംബര് ഏഴിന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 2036ന്റെ മറുപടിയില്‍ അന്നത്തെ ആഭ്യന്തരവും വിജിലന്‍സ് മന്ത്രിയുമായ രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണന് നല്‍കിയ മറുപടി പ്രധാനമാണ്. 5607 ക്രൈം കേസുകളും 12 വിജിലന്‍സ് കേസുകളും പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയിട്ടുള്ളത്. അഴിമതി കേസുകള്‍ പോലും പിന്‍വലിച്ചവരാണ് ഇപ്പോള്‍ പുതിയ ന്യായവാദവുമായി ഇറങ്ങിയിട്ടുള്ളത്. രാഷ്ട്രീയതാത്പര്യത്തിനുവേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഒരു ലീലാവിലാസമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ. പാര്‍ലമെന്ററി പ്രിവിലേജിന്റെ അതിര് ഏതുവരെ എന്ന സഭാനടപടിക്രമം സംബന്ധിച്ച പ്രശ്നമാണ് സുപ്രീംകോടതി പരിശോധിച്ചത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കാണുകയോ പേരെടുത്ത് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധത്തിലുള്ള ഒരു അടിയന്തരപ്രമേയത്തിന് ഇവിടെ പ്രസക്തിയില്ല.”

”മുമ്പ് ഒരു വിജിലന്‍സ് കോടതി പാമോലിന്‍ കേസ് മുന്‍നിര്‍ത്തി കേസ്സെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആ ജഡ്ജിയെ ഗവണ്‍മെന്റ് ചീഫ് വിപ്പുതന്നെ അതിമ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിച്ച കാര്യം ഈ സഭയ്ക്ക് മറക്കാനാവുന്നതല്ല. കേവലമായ ഒരു വകുപ്പുകൈമാറ്റം കൊണ്ട് പ്രശ്നം തീര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് കോടതിയുടെ പേരെടുത്തുള്ള പരാമര്‍ശംപോലുമില്ലാത്ത ഒരു കാര്യത്തില്‍ രാജി ആവശ്യപ്പെടുന്നത്. പാമോലിന്‍ കേസില്‍ അന്ന് ബന്ധപ്പെട്ട വ്യക്തി വിജിലന്‍സ് വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറിക്കൊണ്ട് അധികാരത്തില്‍ തുടരുകയായിരുന്നുവെന്നത് ഞാന്‍ പ്രത്യേകം അവരെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.”

ALSO READ: ലാത്തി ചാര്‍ജ്ജ്, കുരുമുളക് സ്‌പ്രേ, തമ്മില്‍ തല്ല്; വിവിധ നിയമസഭയില്‍ നടന്ന അക്രമങ്ങള്‍


”നിയമനിര്‍മ്മാണ സഭ ഒരു പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ കസ്റ്റോഡിയന്‍ ആത്യന്തികമായി നിയമസഭാ സ്പീക്കറാണ്, സഭ തന്നെയാണ്. സഭയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സഭയില്‍ തീരണം. അതിനെ പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാവും ശക്തിപ്പെടുത്തുക. ഇവിടെ സഭയില്‍ ഉണ്ടായ പ്രശ്നങ്ങളില്‍ സ്പീക്കര്‍ തീര്‍പ്പ് കല്‍പ്പിച്ചതാണ്, നടപടിയെടുത്തതാണ്. ആ നടപടി നിലനില്‍ക്കെ സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കല്‍പ്പത്തിന്റെ അടിസ്ഥാന നിയമതത്വങ്ങള്‍ക്കു തന്നെ എതിരാണ്. സഭയില്‍ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കര്‍ സസ്പെന്റ് ചെയ്തതാണ്. അത് ഒരു ശിക്ഷാനടപടിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള സസ്പെന്‍ഷന്‍ പോലെയല്ല സഭയില്‍ നിന്നുള്ള സസ്പെന്‍ഷന്‍. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാരവിഭജനത്തിന്റെ അടിസ്ഥാന പ്രമാണം.”

Next Story