Top

‘പ്രായത്തെ കരുതി ഒന്നും പറയുന്നില്ല’; മുഖ്യമന്ത്രിക്ക് സതീശന്റെ ‘മുന്നറിയിപ്പ്’, പിന്നാലെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ അംഗങ്ങളെ തുടര്‍ച്ചയായി പരിഹസിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പറയുന്നതിനേക്കാള്‍ കൂടുതല്‍ പറയാന്‍ തനിക്ക് അറിയാമെന്നും എന്നാല്‍ ഇരിക്കുന്ന പദവിയെയും പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തതെന്നും സതീശന്‍ പറഞ്ഞു. വിഡി സതീശന്‍ പറഞ്ഞത്: ”ആര് നോട്ടീസ് നല്‍കിയാലും മെക്കിട്ടുകയറുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം അത്ര നല്ലതല്ല. അതൊന്നും വേണ്ട. അത് അംഗീകരിക്കാനാകില്ല. ഞങ്ങള്‍ വളരെ മാന്യമായാണ് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഓട് പൊളിച്ചെത്തിയ ആളല്ല. അദ്ദേഹത്തിന്റെ സീനിയോറിറ്റിയെയും […]

28 July 2021 9:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രായത്തെ കരുതി ഒന്നും പറയുന്നില്ല’; മുഖ്യമന്ത്രിക്ക് സതീശന്റെ ‘മുന്നറിയിപ്പ്’, പിന്നാലെ മറുപടി
X

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ അംഗങ്ങളെ തുടര്‍ച്ചയായി പരിഹസിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പറയുന്നതിനേക്കാള്‍ കൂടുതല്‍ പറയാന്‍ തനിക്ക് അറിയാമെന്നും എന്നാല്‍ ഇരിക്കുന്ന പദവിയെയും പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തതെന്നും സതീശന്‍ പറഞ്ഞു.

വിഡി സതീശന്‍ പറഞ്ഞത്: ”ആര് നോട്ടീസ് നല്‍കിയാലും മെക്കിട്ടുകയറുന്ന മുഖ്യമന്ത്രിയുടെ സ്വഭാവം അത്ര നല്ലതല്ല. അതൊന്നും വേണ്ട. അത് അംഗീകരിക്കാനാകില്ല. ഞങ്ങള്‍ വളരെ മാന്യമായാണ് നിയമസഭാ നടപടികളില്‍ പങ്കെടുക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഓട് പൊളിച്ചെത്തിയ ആളല്ല. അദ്ദേഹത്തിന്റെ സീനിയോറിറ്റിയെയും അനുഭവ സമ്പത്തിനെയും മാനിക്കണം. മുതിര്‍ന്ന അംഗമെന്ന നിലയില്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി മാന്യത കാണിക്കണമായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതിനേക്കാള്‍ നന്നായി ഞങ്ങള്‍ക്ക് തിരിച്ചു പറയാനറിയാം. പക്ഷെ ഇരിക്കുന്ന പദവിയെയും മുഖ്യമന്ത്രിയുടെ പ്രായത്തെയും മാനിച്ചാണ് ഒന്നും പറയാത്തത്.”

സതീശന്റെ വിമര്‍ശനത്തിന് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. ”ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, തിരുവഞ്ചൂരിനെ അപമാനിച്ച് ഞാന്‍ എന്താണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞ അബദ്ധം ഞാന്‍ പറഞ്ഞില്ലേ. നിങ്ങള്‍ തമ്മിലുള്ള മറ്റ് വഴക്കുകള്‍ തീര്‍ക്കാനുള്ള വേദിയാക്കി ഇതിനെ മാറ്റരുത്. അതിന് കരുവായി എന്നെ ഉപയോഗിക്കരുത് കേട്ടോ.”-മുഖ്യമന്ത്രി പറഞ്ഞു.

Next Story

Popular Stories