Top

‘ചില്ലറ പ്രശ്‌നം വരുമെന്നല്ല ആലോചിക്കേണ്ടത്’; കെജിഎംഒഎയുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെജിഎംഒഎയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നില്ല. ഡോക്ടര്‍മാരുടെ സംഘടന എടുക്കേണ്ട നിലപാടല്ല കെജിഎംഒയുടേത്. സംഘടനകള്‍ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും തങ്ങള്‍ക്ക് ചില്ലറ പ്രശ്‌നം വരുമെന്ന് അല്ല ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂട്ടപരിശോധന വേണ്ടെന്ന് പറഞ്ഞാല്‍ മറ്റെന്താണ് വഴിയെന്നും അദ്ദേഹം ചോദിച്ചു. വിമര്‍ശനങ്ങളെ തള്ളി മന്ത്രി ശൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം കൂട്ടിയ സാഹചര്യത്തിലാണ് കൂട്ട പരിശോധന […]

22 April 2021 10:52 AM GMT

‘ചില്ലറ പ്രശ്‌നം വരുമെന്നല്ല ആലോചിക്കേണ്ടത്’; കെജിഎംഒഎയുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി
X

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെജിഎംഒഎയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കുന്നില്ല. ഡോക്ടര്‍മാരുടെ സംഘടന എടുക്കേണ്ട നിലപാടല്ല കെജിഎംഒയുടേത്. സംഘടനകള്‍ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും തങ്ങള്‍ക്ക് ചില്ലറ പ്രശ്‌നം വരുമെന്ന് അല്ല ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂട്ടപരിശോധന വേണ്ടെന്ന് പറഞ്ഞാല്‍ മറ്റെന്താണ് വഴിയെന്നും അദ്ദേഹം ചോദിച്ചു.

വിമര്‍ശനങ്ങളെ തള്ളി മന്ത്രി ശൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം കൂട്ടിയ സാഹചര്യത്തിലാണ് കൂട്ട പരിശോധന നടത്തുന്നതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപണം. കൂട്ടി പരിശോധന എല്ലാ ദിവസവുമില്ല. വിദഗ്ദരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ സ്ഥിതി നോക്കി കൂട്ട പരിശോധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. കെജിഎംഒഎയ്ക്ക് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൂട്ട പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിക്ക് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ കത്ത് നല്‍കിയത്. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണെന്നും നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭിക്കാത്തത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ കത്തില്‍ പറയുന്നു.

പരിശോധന സാമ്പിള്‍ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പില്‍ പരിമിതമാണ്. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരിലേക്കും രോഗസാധ്യതയുള്ള പ്രത്യേക വിഭാഗങ്ങളിലേക്കും നിജപ്പെടുത്തണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് കെഎഎസ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം. സ്വകാര്യ സ്ഥാപനങ്ങളില്‍ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി വാക്സിന്‍ സൗജന്യമാക്കണമെന്നും കെജിഎംഒഎ നിര്‍ദ്ദേശിച്ചിരുന്നു.

Next Story