‘മുഖ്യശത്രു സിപിഐഎം, ബിജെപിയല്ലെ’ന്ന സുധാകരന്റെ പരാമര്‍ശം; മുഖ്യമന്ത്രിയുടെ മറുപടി
കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഐഎമ്മാണെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കേണ്ടത് താനല്ലെന്നും കോണ്‍ഗ്രസ് ദേശീയനേതൃത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോണ്‍ഗ്രസിന് മടിയുണ്ടായിട്ടില്ലെന്നും ഇതെല്ലാം നമ്മുടെ മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”സുധാകരന്റെ പരാമര്‍ശത്തിന് കോണ്‍ഗ്രസ് നേതൃത്വമാണ് മറുപടി നല്‍കേണ്ടത്. ഞാനല്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഇതാണോയെന്ന് നേതൃത്വമാണ് പറയേണ്ടത്. ഇത് ഞങ്ങള്‍ നേരത്തെയും ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വരുന്ന […]
14 Jun 2021 8:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഐഎമ്മാണെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.
സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കേണ്ടത് താനല്ലെന്നും കോണ്‍ഗ്രസ് ദേശീയനേതൃത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോണ്‍ഗ്രസിന് മടിയുണ്ടായിട്ടില്ലെന്നും ഇതെല്ലാം നമ്മുടെ മുന്നിലുള്ള അനുഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”സുധാകരന്റെ പരാമര്‍ശത്തിന് കോണ്‍ഗ്രസ് നേതൃത്വമാണ് മറുപടി നല്‍കേണ്ടത്. ഞാനല്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് ഇതാണോയെന്ന് നേതൃത്വമാണ് പറയേണ്ടത്. ഇത് ഞങ്ങള്‍ നേരത്തെയും ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വരുന്ന ഘട്ടത്തില്‍ നിങ്ങളോട് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് എന്ത് സന്ദേശമാണ് നല്‍കുകയെന്നത്. അത് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കേണ്ട കാര്യമാണ്. അതിന്റെ തുടര്‍ച്ചയായ വര്‍ത്തമാനമാണ്, കെപിസിസി നിയുക്ത പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത്. അത് കോണ്‍ഗ്രസ് നയമാണോയെന്ന് കോണ്‍ഗ്രസാണ് വ്യക്തമാക്കേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസിന് പ്രത്യേക നിലപാടുണ്ടോയെന്ന് നമുക്ക് അറിയില്ല.”
”നേരത്തെ നമ്മള് കണ്ടതാണല്ലോ. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുചേരുന്നതിന് കോണ്‍ഗ്രസിന് മടിയുണ്ടായിട്ടില്ല. രണ്ട് കൂട്ടരും ഇവിടെ സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും ലക്ഷ്യമിട്ടാണല്ലോ നീങ്ങിയത്. ഇതെല്ലാം തൊട്ട് മുന്നിലുള്ള അനുഭവങ്ങളാണ്. അപ്പോള്‍ അക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച് വരുന്ന ഒരു നിലയുണ്ട്. അത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് തന്നെയാണോയെന്ന് പറയേണ്ടത് അവരാണ്. എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട്. ജനങ്ങള്‍ക്ക് ശരിയായ നിലപാടുമുണ്ട്.”