Top

‘പിണറായി വിജയനെക്കുറിച്ച് വ്യക്തിപരമായി ഈ അഭിപ്രായമായിരിക്കില്ല’; ആന്റണി പല്ലും കടിച്ച് പിടിച്ച് പറയുന്നത് ഗൗരവമാക്കേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സര്‍വ്വാധിപത്യമായിരിക്കുമെന്ന് പറഞ്ഞ് എകെ ആന്റണി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെക്കുറിച്ച് വ്യക്തിപരമായി ആന്റണിയോട് ചോദിച്ചാല്‍ ഈ അഭിപ്രായമായിരിക്കില്ല പറയുകയെന്നും തന്നെ അദ്ദേഹത്തിന് വളരെ കാലമായി അറിയാമെന്നും മുഖ്യമന്ത്രി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”അദ്ദേഹം ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ ഉള്ള ഒരാളാണ്. ഏകദേശം ഞങ്ങള്‍ ഒന്നിച്ച് തന്നെയാണ് തുടങ്ങിയത്. ഇക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. സാധാരണ അധികാരത്തില്‍ എത്തി കഴിഞ്ഞാല്‍, ആ അധികാരത്തിന്റെ […]

25 March 2021 9:34 AM GMT

‘പിണറായി വിജയനെക്കുറിച്ച് വ്യക്തിപരമായി ഈ അഭിപ്രായമായിരിക്കില്ല’; ആന്റണി പല്ലും കടിച്ച് പിടിച്ച് പറയുന്നത് ഗൗരവമാക്കേണ്ടെന്ന് മുഖ്യമന്ത്രി
X

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സര്‍വ്വാധിപത്യമായിരിക്കുമെന്ന് പറഞ്ഞ് എകെ ആന്റണി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെക്കുറിച്ച് വ്യക്തിപരമായി ആന്റണിയോട് ചോദിച്ചാല്‍ ഈ അഭിപ്രായമായിരിക്കില്ല പറയുകയെന്നും തന്നെ അദ്ദേഹത്തിന് വളരെ കാലമായി അറിയാമെന്നും മുഖ്യമന്ത്രി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”അദ്ദേഹം ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ ഉള്ള ഒരാളാണ്. ഏകദേശം ഞങ്ങള്‍ ഒന്നിച്ച് തന്നെയാണ് തുടങ്ങിയത്. ഇക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്. സാധാരണ അധികാരത്തില്‍ എത്തി കഴിഞ്ഞാല്‍, ആ അധികാരത്തിന്റെ ഭാഗമായുള്ള ഒരു താന്‍ പ്രമാണിത്വം വരാനുണ്ട്. അത് ഇരിക്കുന്ന കസേരയുടെ പ്രത്യേക വച്ചാണ്. അത് എപ്പോഴും പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷെ ഞങ്ങള്‍ക്ക് അങ്ങനെയൊരു അനുഭവമില്ല. ഞങ്ങള്‍ ജനങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്, അതിന് അനുസരിച്ച്് കാര്യങ്ങള്‍ നടത്തുക എന്നതാണ്. സര്‍ക്കാര്‍ എന്നത് വിജയിപ്പിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും ഒരു പോലെ നീതി ലഭിക്കുക, എല്ലാവരെയും ഒരു പോലെ കാണുക, ഇതാണ് ഞങ്ങള്‍ സ്വീകരിച്ച നിലപാട്. ഈ സമീപനത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. അതില്‍ പ്രത്യേകമായ അഹങ്കാരപ്രശ്‌നമൊന്നും വന്നിട്ടില്ല.”

”ആന്റണി പറയുമ്പോള്‍, പല്ലും കടിച്ച് പിടിച്ച് പറയുന്ന നില വരും. അത് അത്ര ഗൗരവത്തിലെടുക്കേണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് അങ്ങനെ മാത്രം കണ്ടാല്‍ മതി. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ അതായിരിക്കില്ല. പിണറായി വിജയനെ അദ്ദേഹത്തിന് വളരെ കാലമായി അറിയാം. അദ്ദേഹത്തോട് വ്യക്തിപരമായി ചോദിച്ചാല്‍ ഈ അഭിപ്രായമായിരിക്കില്ല പറയുക. എന്നാല്‍ പരസ്യമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനശൈലിയാണ്. ചില കാര്യങ്ങളെ പൊതുജനസമക്ഷം തെറ്റായി അവതരിപ്പിക്കുക. അങ്ങനെ ആളുകളെ ഇടിച്ച് താഴ്ത്താന്‍ പറ്റുമോന്ന് ശ്രമിക്കുക എന്നത്. അതിന്റെ ഭാഗമായി ആന്റണിയെ പോലെയൊരാള്‍ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല.”

കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നത് പിടിവാശിയായിരുന്നെന്നും തുടര്‍ഭരണമുണ്ടായാല്‍ പിബിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നുമാണ് എകെ ആന്റണി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി രീതികള്‍ മയപ്പെടുത്തിയെന്നും ആന്റണി പറഞ്ഞിരുന്നു.

Next Story