‘ആരെയാ പൊക്കിയത്, പ്രതിപക്ഷ നേതാവിനെ, എന്റെ സമ്മതമില്ലാതെ എന്നെ പൊക്കുമോ’; ഏതെങ്കിലും മന്ത്രിമാരെ പൊക്കി തോളില്‍ കയറ്റിയോയെന്ന് മുഖ്യമന്ത്രി
മന്ത്രിമാരുടെ പരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ഒരു മന്ത്രിയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് നേതൃത്വം നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ കണ്ട കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആരോഗ്യമന്ത്രിയുടെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. നമ്മളെല്ലാം കണ്ട ഒരു യാഥാര്‍ഥ്യമുണ്ടല്ലോ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രകള്‍ നടത്തുകയെന്നാണ്. ഇവിടെ നമ്മള് കണ്ടത് എന്താണ്. ആളേ ഇങ്ങനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ട് പോകുകയാണ്. ആരെയാ പൊക്കിയത്. കേരളത്തിന്റെ പ്രതിപക്ഷ […]

മന്ത്രിമാരുടെ പരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ഒരു മന്ത്രിയും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിന് നേതൃത്വം നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ കണ്ട കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആരോഗ്യമന്ത്രിയുടെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. നമ്മളെല്ലാം കണ്ട ഒരു യാഥാര്‍ഥ്യമുണ്ടല്ലോ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രകള്‍ നടത്തുകയെന്നാണ്. ഇവിടെ നമ്മള് കണ്ടത് എന്താണ്. ആളേ ഇങ്ങനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ട് പോകുകയാണ്. ആരെയാ പൊക്കിയത്. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെയാണ് പൊക്കിയെടുത്തത്. എന്റെ സമ്മതമില്ലാതെ എന്നെ പൊക്കുമോ. അത് നല്കുന്ന സന്ദേശം എന്താണ്. ആ കാര്യത്തെക്കുറിച്ച് എന്തേ മൗനം വരുന്നത്. ഇവിടെ ഒരു മന്ത്രിയെയും പൊക്കി കൊണ്ടുപോയിട്ടില്ല. ഒരു മന്ത്രിയും കൊവിഡ് മാനദണ്ഡങ്ങളില്‍ ലംഘിക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുമില്ല. ഇത് ഞാന്‍ കുറ്റപ്പെടുത്തി പറയുന്നതാണെന്ന് തോന്നേണ്ട. എത്രമാത്രം അവധാനതയില്ലാതെയാണ് കാര്യങ്ങള്‍ നീക്കുന്നത്. തികഞ്ഞ ജാഗ്രത പാലിക്കേണ്ട ഘട്ടമാണ്. തെറ്റായ സന്ദേശം നല്കാന് പാടുണ്ടോ. ഇത് ഒരിടത്താണോ. പലയിടത്തും ആവര്‍ത്തിച്ചില്ലേ. പാലിക്കേണ്ട ജാഗ്രത പാലിച്ചേ പറ്റൂ. അത് എല്ലാവരും പാലിച്ചേ പറ്റൂ.”
ചെത്തുത്തൊഴിലാളിയുടെ മകനെന്ന കെ സുധാകരന്റെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്കി. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന വിളിയില്‍ അഭിമാനമാണെന്നും അങ്ങനെ വിളിക്കുന്നത് അപമാനമോ ജാള്യതയോ തനിക്ക് തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”പരാമര്‍ശം തെറ്റാണെന്ന് തോന്നുന്നില്ല. ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ചെത്തുതൊഴിലാളിയുടെ മകനാണെന്ന്. അതില്‍ അപമാനമോ ജാള്യതയോ എനിക്ക് തോന്നുന്നില്ല.
എന്റെ മൂത്ത സഹോദരന് ചെത്തുത്തൊഴിലാളിയായിരുന്നു. ആരോഗ്യമുള്ള കാലം വരെ അദ്ദേഹം ചെത്തുത്തൊഴില്‍ എടുത്ത് ജീവിച്ചു. രണ്ടാമത്തെ സഹോദരനും ചെത്തുത്തൊഴില്‍ അറിയാമായിരുന്നു. പിന്നീട് അദ്ദേഹം ബേക്കറി തൊഴിലാക്ക് മാറി. അതാണ് കുടുംബപശ്ചാത്തലം. വിളികള്‍ അപമാനകരമായി കരുതുന്നില്ല. സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്നപ്പോള്‍ മുതല്‍ അറിയുന്നതാണ്. സുധാകരന് ആക്ഷേപിച്ചതായിട്ട് കരുതന്നില്ല. ചെത്തുക്കാരന്റെ മകനെന്ന വിളികള്‍ അഭിമാനമായിട്ടാണ് തോന്നുന്നത്. കാരണം ഞാന്‍ ചെത്തുത്തൊഴിലാളിയുടെ മകന് തന്നെയാണ്്. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന് വിളിക്കുന്നതില്‍ അഭിമാനമാണ്.”