‘സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമോ?’ മുഖ്യമന്ത്രിയുടെ മറുപടി
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നീളുന്നത് ജ്യോത്സ്യന്റെ നിര്ദ്ദേശപ്രകാരമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേയെന്നും രണ്ടും നിങ്ങളുടെ ആളുകള്‍ തന്നെയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്ക്കാര് തന്നെ പറയും. 20ന് തന്നെയായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. എല്‍ഡിഎഫ് യോഗം ആലോചിച്ച് അന്തിമതീരുമാനമെടുക്കും. ആരൊക്കെ മന്ത്രിമാരാകുമെന്ന് ഇപ്പോള്‍ പറയാന്‍ […]

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നീളുന്നത് ജ്യോത്സ്യന്റെ നിര്ദ്ദേശപ്രകാരമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പൊട്ടിച്ചിരിയോടെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേയെന്നും രണ്ടും നിങ്ങളുടെ ആളുകള്‍ തന്നെയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്ക്കാര് തന്നെ പറയും. 20ന് തന്നെയായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. എല്‍ഡിഎഫ് യോഗം ആലോചിച്ച് അന്തിമതീരുമാനമെടുക്കും. ആരൊക്കെ മന്ത്രിമാരാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. നിങ്ങളുടെ അവസരമാണിത്. മാധ്യമങ്ങള്‍ക്ക് ഊഹിക്കാനും ഭാവന അനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കാനുമുള്ള അവസരം.”
അതേസമയം, 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്സിന് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുമെന്നാണ് പുതിയ വാക്സിന് നയത്തില്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 45 വയസിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണെന്നും അവര്‍ക്ക് രണ്ടു ഡോസ് വീതം നല്കണമെങ്കില് 2.26 കോടി ഡോസ് വാക്സിന് ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്സിന് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിന് നയത്തില്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവര്‍ക്ക് രണ്ടു ഡോസ് വീതം നല്കണമെങ്കില് 2.26 കോടി ഡോസ് വാക്സിന് നമുക്ക് ലഭിക്കണം. കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനര്‍ഹമായ വാക്സിനുകള്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ”
”ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പില്‍ കൂടി ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോല്‍-പാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്ക്രീന്‍ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാല്‍ മതിയാകും. ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പാസിനായി അപേക്ഷിക്കാവൂവെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.”
”ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പോലീസിന്റെ ഇ-പാസിന് അപേക്ഷിക്കേണ്ട ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ടായിരിക്കണം. 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ കൂടി ഒപ്പം യാത്രചെയ്യാന്‍ അനുവദിക്കും. അപൂര്‍വ്വമായെങ്കിലും ചില സ്ഥലങ്ങളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്ക് ധരിക്കാതെ പൊതുനിരത്തില്‍ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോക്ഡൗണിന്റെ അഞ്ചാം ദിവസമായ ഇന്ന് ജനങ്ങള്‍ പൊതുവെ നിയന്ത്രണങ്ങളോട് സഹകരിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. വൈറസിന്റെ വ്യാപനം തടയുന്നതിന് തങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പൊതുജനങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.”
”കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് കൈറ്റ് വിക്ടേഴ്സില്‍ പ്രത്യേക പ്രോഗ്രാം തുടങ്ങുന്നത് പറഞ്ഞിരുന്നു. എല്ലാ ദിവസവും ‘അതിജീവനം’ എന്ന പേരില്‍ 2 മണി മുതല്‍ 3 മണിവരെ ഈ ലൈവ് ഫോണ്‍-ഇന്‍-പ്രോഗ്രാം നടന്നുവരുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു പരിപാടിയാണ് ഈ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തത്സമയം വിദഗ്ദ്ധര്‍ മറുപടി നല്കുന്ന ‘മാനസികാരോഗ്യം’ എന്ന ലൈവ് ഫോണ്‍ ഇന്‍ രാവിലെ 11 മണി മുതല്‍ 12.30 വരെ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ രണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 10,581 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5468 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 34,59,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.”