‘നിങ്ങളുടെ ഇടയില്‍ ധാരാളം ഭാവനസമ്പന്നരായ ആളുകള്‍’; ‘തിങ്കളാഴ്ച്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങ്’ വാര്‍ത്തയില്‍ മുഖ്യമന്ത്രി
എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാവുകയാണെങ്കില്‍ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകരുടെ ഭാവനയില്‍ നിന്ന് വന്ന വാര്‍ത്തയാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നിങ്ങളുടെ ഇടയില്‍ ധാരാളം ഭാവനസമ്പന്നരായ ആളുകള്‍ ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം. മുന്‍പും ഭാവനസമ്പന്നര്‍ രംഗത്ത് വന്നു. ഇപ്പോള്‍ ഇതിലും ഇരിക്കട്ടേയെന്ന് വച്ചതാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല എന്നതാണ് വസ്തുത.” വോട്ടെണ്ണലിന്റെ പിറ്റേന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചെന്നായിരുന്നു ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് […]

എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാവുകയാണെങ്കില്‍ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകരുടെ ഭാവനയില്‍ നിന്ന് വന്ന വാര്‍ത്തയാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നിങ്ങളുടെ ഇടയില്‍ ധാരാളം ഭാവനസമ്പന്നരായ ആളുകള്‍ ഉണ്ടെന്ന് എല്ലാവര്ക്കും അറിയാം. മുന്‍പും ഭാവനസമ്പന്നര്‍ രംഗത്ത് വന്നു. ഇപ്പോള്‍ ഇതിലും ഇരിക്കട്ടേയെന്ന് വച്ചതാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല എന്നതാണ് വസ്തുത.”
വോട്ടെണ്ണലിന്റെ പിറ്റേന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചെന്നായിരുന്നു ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രത്തിലെ വാര്‍ത്ത.
രാജ്ഭവനില്‍ ലളിതമായ ഒരു ചടങ്ങായി സത്യപ്രതിജ്ഞ ചുരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വോട്ടെണ്ണലിന് ദിവസങ്ങള്ക്കുമുന്പേ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി നിര്‍ദ്ദേശം നല്‍കുന്നത് അമിത ആത്മവിശ്വാസത്തോടെയുള്ള ഒരു നീക്കമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോളുകള്‍ വരെ പ്രവചിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സിപിഐഎമ്മിന്റെയും കണക്കുകൂട്ടല്‍. എല്‍ഡിഎഫ് 120 സീറ്റുകള്‍ വരെ നേടുമെന്നാണ് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.