Top

സോളാര്‍ പീഡനം: അന്വേഷണം സിബിഐയ്ക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമെന്ന് മുഖ്യമന്ത്രി; ‘ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ വിമര്‍ശനത്തിന് ഇടയാക്കില്ലേ’

സോളാര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത് പരാതിക്കാരിയായ ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമാണെന്നും അത് രാഷ്ട്രീയപ്രേരിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ അതും വിമര്‍ശനത്തിന് ഇടയാക്കില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നേരത്തെയും ചില കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സിബിഐയ്ക്ക് വിട്ടിട്ടുണ്ട്. സോളാര്‍ പീഡനക്കേസില്‍ ഇര സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്് വേറെ എന്താണ് വഴി. സര്‍ക്കാരിന് മുന്നില്‍ അപേക്ഷ വരുന്നു. പൊലീസ് […]

28 Jan 2021 7:58 AM GMT

സോളാര്‍ പീഡനം: അന്വേഷണം സിബിഐയ്ക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമെന്ന് മുഖ്യമന്ത്രി; ‘ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ വിമര്‍ശനത്തിന് ഇടയാക്കില്ലേ’
X

സോളാര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത് പരാതിക്കാരിയായ ഇരയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമാണെന്നും അത് രാഷ്ട്രീയപ്രേരിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ അതും വിമര്‍ശനത്തിന് ഇടയാക്കില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നേരത്തെയും ചില കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സിബിഐയ്ക്ക് വിട്ടിട്ടുണ്ട്. സോളാര്‍ പീഡനക്കേസില്‍ ഇര സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന്് വേറെ എന്താണ് വഴി. സര്‍ക്കാരിന് മുന്നില്‍ അപേക്ഷ വരുന്നു. പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ല. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഇരയുടെ പരാതിയാണിത്. അത്തരമൊരു പരാതി സ്വീകരിച്ചില്ലെങ്കില്‍ അത് ന്യായമാകുമോ? അത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കില്ലേ. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന അവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അത് സ്വാഭാവിക നടപടിയാണ്. അത് രാഷ്ട്രീയപ്രേരിതമല്ല. ഒരു കേസും സിബിഐയ്ക്ക് വിടില്ലെന്ന നിലപാട് സര്‍ക്കാര്‍ ഒരുഘട്ടത്തിലും എടുത്തിട്ടില്ല. ഇരയായ സ്ത്രീയുടെ അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ അത് അവരോട് ചെയ്യുന്ന അനീതിയാകും. ‘

Next Story