Top

വാഹനപരിശോധനയില്‍ സേവാഭാരതി; മുഖ്യമന്ത്രിയുടെ പ്രതികരണം

പാലക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദര്‍ശിപ്പിച്ച് സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. സന്നദ്ധ സംഘടന പ്രവര്‍ത്തകരെ സര്‍ക്കാര്‍ തന്നെ വിളിച്ചൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റി വളണ്ടിയേഴ്‌സ്. ആ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ക്ക് പോകാനുള്ള അനുമതി. അതോടൊപ്പം പൊലീസ് വിവിധ സ്ഥലങ്ങളില്‍, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാരെ കഴിഞ്ഞകൊല്ലവും […]

10 May 2021 8:06 AM GMT

വാഹനപരിശോധനയില്‍ സേവാഭാരതി; മുഖ്യമന്ത്രിയുടെ പ്രതികരണം
X

പാലക്കാട് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമോ സംഘടനബന്ധമോ പ്രദര്‍ശിപ്പിച്ച് സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ആര്‍ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. സന്നദ്ധ സംഘടന പ്രവര്‍ത്തകരെ സര്‍ക്കാര്‍ തന്നെ വിളിച്ചൊരു സംഘടന രൂപീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റി വളണ്ടിയേഴ്‌സ്. ആ അംഗങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങള്‍ക്ക് പോകാനുള്ള അനുമതി. അതോടൊപ്പം പൊലീസ് വിവിധ സ്ഥലങ്ങളില്‍, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാരെ കഴിഞ്ഞകൊല്ലവും നിയോഗിച്ചിട്ടുണ്ട്. അവരെല്ലാം പ്രവര്‍ത്തനസന്നദ്ധരായി വന്നവരാണ്. അവരുടെ രാഷ്ട്രീയമോ സംഘടന ബന്ധമോ പ്രദര്‍ശിപ്പിച്ച് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കില്ല. അത്തരത്തിലൊരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല.”

അതേസമയം, സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇനി മേലില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചിഹ്നങ്ങളോ വസ്ത്രങ്ങളോ വോളണ്ടിയേഴ്‌സ് ഉപയോഗിക്കാന്‍ പാടില്ലെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി.

പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തിയത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനപ്രവര്‍ത്തകര്‍ സാധാരണ വേഷം ധരിച്ചാണ് പൊലീസിനൊപ്പം നിന്നത്. എന്നാല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ കാവി നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ചാണ് പൊലീസിനൊപ്പം പരിശോധനയില്‍ പങ്കെടുത്തത്. റിപ്പോര്‍ട്ടര്‍ വാര്‍ത്ത പുറത്ത് വിട്ടതിനു പിന്നാലെ സംഭവത്തില്‍ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Next Story