‘തുടര്‍ഭരണമെങ്കില്‍ നേതൃത്വം ആര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല’; ക്ലോസ് എന്‍കൗണ്ടറില്‍ മുഖ്യമന്ത്രി
ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുകയാണെങ്കില്‍ അതിന് നേതൃത്വം ആര്‍ക്കാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആര് നേതൃത്വം വഹിക്കണമെന്ന കാര്യം തീരുമാനിക്കൂയെന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ എന്തെല്ലാം ചെയ്യുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തെ നല്ല രീതിയില്‍ വികസിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അവിടെ നിന്ന് ഇനിയും ഉയരണം. അത് ലോകോത്തര നിലവാരത്തിലേക്ക് മാറണം. അങ്ങനെ കേരളത്തെ വികസിതരാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി […]

ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുകയാണെങ്കില്‍ അതിന് നേതൃത്വം ആര്‍ക്കാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആര് നേതൃത്വം വഹിക്കണമെന്ന കാര്യം തീരുമാനിക്കൂയെന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു. എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ എന്തെല്ലാം ചെയ്യുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തെ നല്ല രീതിയില്‍ വികസിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അവിടെ നിന്ന് ഇനിയും ഉയരണം. അത് ലോകോത്തര നിലവാരത്തിലേക്ക് മാറണം. അങ്ങനെ കേരളത്തെ വികസിതരാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുകയാണെങ്കില്‍ അതിന്റെ നേതൃത്വം ആര്‍ക്കാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് ഇനി തീരുമാനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആര് നേതൃത്വം വഹിക്കണമെന്ന കാര്യം തീരുമാനിക്കൂ. എന്നാല്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ എന്തെല്ലാം ചെയ്യുമെന്ന് മുന്നണി ഇപ്പോള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായി അത് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. കേരളത്തെ നല്ല രീതിയില്‍ വികസിപ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകള്‍ വികസിച്ചിട്ടുണ്ട്. ഇനി അവിടെ നിന്നും ഉയരണം. അത് ലോകോത്തര നിലവാരത്തിലേക്ക് മാറണം. അങ്ങനെ കേരളത്തെ വികസിതരാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്താന്‍ നമുക്ക് സാധിക്കണം. അതാണ് എല്‍ഡിഎഫ് ഉദേശിക്കുന്നത്. അതിന് വ്യാവസായിക, കാര്‍ഷിക തുടങ്ങി എല്ലാ മേഖലകളിലും അഭിവൃദ്ധിയുണ്ടാകണം. അതിനുള്ള പദ്ധതികളാണ് പ്രകടനപത്രികയിലൂടെ എല്‍ഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. വളര്‍ച്ചയില്‍ നിന്ന് കൂടുതല്‍ മുന്നോട്ട് പോകാനാണ് ഉദേശിക്കുന്നത്.
രാഷ്ട്രീയമായി കേരളത്തെ പിന്നോട്ടടിപ്പിക്കാനുള്ള നീക്കങ്ങള്‍ വരുമ്പോള്‍, അതിന് നേരിട്ട് തന്നെ സംസ്ഥാനം മുന്നോട്ട് പോകും. അത് നേരത്തെ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയും സംഭവിക്കാം. നമ്മുടെ നാടിന് മുന്നോട്ട് പോയേ പറ്റൂ. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടി വരും. അതിന് ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ എല്‍ഡിഎഫിന് കഴിയും. ജനങ്ങള്‍ അക്കാര്യത്തില്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുകയും ചെയ്യും.
എല്‍ഡിഎഫ് എന്ന കൂട്ടായ്മയ്ക്ക് ജനം നല്കിയ അംഗീകാരമായിട്ടാണ് തന്നെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാപ്റ്റന്‍ വിളിയെ വ്യക്തിപരമായിട്ടല്ല കാണേണ്ടത്. എല്‍ഡിഎഫ് എന്ന നിലയ്ക്കും മന്ത്രിസഭയുടെ കൂട്ടായ്മ എന്ന നിലയ്ക്കും കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞുയെന്നൊരു പൊതുബോധം സമൂഹത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ക്യാപ്റ്റന്‍ എന്ന വിളി എനിക്ക് ചാര്‍ത്തി തന്നത് ആരാണെന്ന് അറിയില്ല. ഏതായാലും പാര്‍ട്ടി അല്ല. പാര്‍ട്ടി അങ്ങനെയൊരു പദം ചാര്‍ത്തി തരില്ല. അങ്ങനെയൊരു വിളി പലയിടത്ത് നിന്നും കേള്‍ക്കുന്നുണ്ട്. അത് പൊതുവായി വന്നതായിട്ടാണ് കാണുന്നത്. ഒരാള്‍ വിളിക്കും, മറ്റൊരാള്‍ തുടരും. അങ്ങനെ വന്നതായിട്ടാണ് തോന്നുന്നത്. അതിന്റെ അര്‍ത്ഥം നമ്മുടെ കൂട്ടായ്മ ജനങ്ങള്‍ നല്ല രീതിയില്‍ അംഗീകരിക്കുന്നു എന്നതാണ്. വ്യക്തിപരമായിട്ടല്ല ഇതിനെ കാണേണ്ടത്. എല്‍ഡിഎഫ് എന്ന നിലയ്ക്കും മന്ത്രിസഭയുടെ കൂട്ടായ്മ എന്ന നിലയ്ക്കും കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിഞ്ഞുയെന്നൊരു പൊതുബോധം സമൂഹത്തിനുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
തെരഞ്ഞെടുപ്പ് വിഷയമായി ശബരിമലയെ കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്. അതിന്റെ ഭാഗമായിട്ടുള്ള കേസ് വരുന്ന ഘട്ടത്തില്‍ അക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണോയെന്ന് ആ സമയത്ത് ആലോചിക്കാം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് ചിലര്‍ വിഷയത്തെ ഉപയോഗിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുകയാണെന്നും അതില്‍ കഥയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍: ”ശബരിമല കേസില്‍ സുപ്രീംകോടതി ഒരു അയവേറിയ നിലപാട് സ്വീകരിച്ചു, വിശാല ബെഞ്ചിന് വിട്ടു. ഇനി അവിടെ കേസ് വരണം. കേസ് വരുന്ന ഘട്ടത്തിലാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കേണ്ടത്. ഇപ്പോഴേ ആലോചിച്ച് ഒന്നും ചെയ്യാനില്ല. ഇപ്പോള്‍ ഒരു പ്രശ്നവും ശബരിമലയില്‍ ഇല്ല. ശാന്തമായി കാര്യങ്ങള്‍ പോവുകയാണ്. ഒരു വിഭാഗത്തിന് പ്രത്യേക പ്രശ്നങ്ങളില്ല. അത് സുപ്രീംകോടതി സ്വീകരിച്ച നിലപാടിന്റെ ഭാഗമായിട്ടാണ്. ആ നിലയ്ക്ക് കാര്യങ്ങള്‍ നീങ്ങട്ടേ. കേസ് വരുന്ന ഘട്ടത്തില്‍ എന്താണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് ആ സമയത്ത് ആലോചിക്കുന്നതാണ് ശരി. ഇതാണ് ഞാന്‍ നേരത്തെും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും പറയുന്നത്.”
”ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നിലപാടെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശാലബെഞ്ചിന്റെ വിധി വന്നതിന് ശേഷം, ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സുപ്രീംകോടതി അതിനെക്കുറിച്ച് യാതൊരു ആലോചനയും തുടങ്ങിയിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് ചിലര്‍ അത് ഉപയോഗിച്ച് വോട്ട് വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്നു എന്ന് മാത്രം. അതിന് വലിയ കഥയില്ല. തെരഞ്ഞെടുപ്പ് വിഷയമായി ശബരിമലയെ കാണേണ്ടതില്ല. ശബരിമല വിശ്വാസികള്‍ക്ക് പ്രധാനമായ ഒരു കേന്ദ്രമാണ്. അതിന്റെ ഭാഗമായിട്ടുള്ള കേസ് വരുന്ന ഘട്ടത്തില്‍ അക്കാര്യത്തില്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കണോയെന്ന് ആ സമയത്ത് ആലോചിക്കാം. വിധി വന്നതിന് ശേഷം പൊതുവില്‍ ആലോചിക്കേണ്ട കാര്യം എല്ലാവരുമായി ചര്‍ച്ച ചെയ്ത് ഒരു നിലപാടിലേക്ക് എത്താം. ഇതാണ് സര്‍ക്കാര്‍ നേരത്തെയും പറഞ്ഞിട്ടുള്ളത്.”