‘പുതിയ ആളുകള്‍ക്ക് അവസരം, അതാണ് സിപിഐഎം നിലപാട്; എല്ലാവരും മികച്ചവര്‍, പ്രത്യേക ഇളവ് നല്‍കേണ്ടന്നത് പാര്‍ട്ടി തീരുമാനമാണെന്നും മുഖ്യമന്ത്രി
പുതിയ ആളുകള്‍ മന്ത്രിസഭയിലേക്ക് വരിക എന്നത് പാര്‍ട്ടി തീരുമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചവരെല്ലാം മികവ് കാണിച്ചവരാണെന്നും എന്നാല്‍ പ്രത്യേക ഇളവ് ആര്‍ക്കും വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി പറഞ്ഞത്: ”പാര്‍ട്ടി തീരുമാനം പുതിയ ആളുകള്‍ വരുക എന്നതായിരുന്നു. നേരത്തെ പ്രവര്‍ത്തിച്ചവര്‍ അവരവരുടെ രംഗത്ത് മികവ് കാണിച്ചവരാണ്. ആ മികവ് കാണിച്ചവരില്‍ പ്രത്യേക ഇളവ് വേണ്ടെന്ന പൊതുതീരുമാനമാണ് […]

പുതിയ ആളുകള്‍ മന്ത്രിസഭയിലേക്ക് വരിക എന്നത് പാര്‍ട്ടി തീരുമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചവരെല്ലാം മികവ് കാണിച്ചവരാണെന്നും എന്നാല്‍ പ്രത്യേക ഇളവ് ആര്‍ക്കും വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രി പറഞ്ഞത്: ”പാര്‍ട്ടി തീരുമാനം പുതിയ ആളുകള്‍ വരുക എന്നതായിരുന്നു. നേരത്തെ പ്രവര്‍ത്തിച്ചവര്‍ അവരവരുടെ രംഗത്ത് മികവ് കാണിച്ചവരാണ്. ആ മികവ് കാണിച്ചവരില്‍ പ്രത്യേക ഇളവ് വേണ്ടെന്ന പൊതുതീരുമാനമാണ് ഞങ്ങള്‍ സ്വീകിരിച്ചത്. പാര്‍ട്ടി തീരുമാനം ഇളവ് വേണ്ടെന്നാണ്. ഇളവ് നല്കിയാല് എല്ലാവര്‍ക്കുംം കൊടുക്കേണ്ടിവരും. ഇളവിന് പലരും അര്‍ഹരാണ്. മികച്ച പ്രവര്‍ത്തനം നടത്തിയ ഒരുപാട് പേരുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മികച്ച പലരെയുമാണ് ഒഴിവാക്കിയത്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക. അതിന് സിപിഐഎം കഴിയും. അതാണ് സ്വീകരിച്ച് നിലപാട്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ മികവോടെ തന്നെ നടക്കും. എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ല. സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെ എല്ലാം മാനിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അവരെല്ലാം ഭാഗമായിരുന്നു. അഭിപ്രായം പറഞ്ഞവരുടെ ഉദേശശുദ്ധിയെയും മാനിക്കുന്നു.”