Top

‘തെറ്റ് മൂടിവയ്ക്കുന്ന സംസ്‌കാരം ഒരു കാലത്തും സിപിഐഎം കാണിച്ചിട്ടില്ല’; കരുവന്നൂര്‍ ബാങ്കിന് തെറ്റു പറ്റിയെന്നും മുഖ്യമന്ത്രി

തെറ്റ് മൂടിവയ്ക്കുന്ന സംസ്‌കാരം ഒരു കാലത്തും സിപിഐഎം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിലെ സിപിഐഎമ്മിന്റെ പങ്കിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടെയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ”കരുവന്നൂര്‍ ബാങ്ക് ചെയ്തത് തെറ്റായ കാര്യമാണ്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം കൃത്യതയോടെ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് നടത്തും. കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സര്‍ക്കാരിന്. സംസ്ഥാനത്ത് സഹകരണ മേഖല ജനവിശ്വാസം ആര്‍ജിച്ച മേഖലയാണ്. ആ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ വിരളമാണ്. […]

23 July 2021 9:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തെറ്റ് മൂടിവയ്ക്കുന്ന സംസ്‌കാരം ഒരു കാലത്തും സിപിഐഎം കാണിച്ചിട്ടില്ല’; കരുവന്നൂര്‍ ബാങ്കിന് തെറ്റു പറ്റിയെന്നും മുഖ്യമന്ത്രി
X

തെറ്റ് മൂടിവയ്ക്കുന്ന സംസ്‌കാരം ഒരു കാലത്തും സിപിഐഎം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിലെ സിപിഐഎമ്മിന്റെ പങ്കിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടെയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

”കരുവന്നൂര്‍ ബാങ്ക് ചെയ്തത് തെറ്റായ കാര്യമാണ്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം കൃത്യതയോടെ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് നടത്തും. കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സര്‍ക്കാരിന്. സംസ്ഥാനത്ത് സഹകരണ മേഖല ജനവിശ്വാസം ആര്‍ജിച്ച മേഖലയാണ്. ആ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ വിരളമാണ്. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കുകയും സഹകരണ മേഖലയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുകയുമാണ് ചെയ്തത്. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്തും. തെറ്റുകാര്‍ക്കെതിരെ നടപടിയുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി പിരിച്ചുവിട്ടത്.” തെറ്റ് ചെയ്തവര്‍ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലക്ഷക്കണക്കിന് ആളുകള്‍ അണിനിരക്കുകയും പിന്താങ്ങുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐഎം. അതില്‍ ആരെങ്കിലു ഒരാള്‍ തെറ്റ് ചെയ്താല്‍ വഹിക്കുന്ന സ്ഥാനം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കും. കാര്യങ്ങള്‍ മനസിലാക്കുന്നതിലെ വീഴ്ചയാണ് ചോദ്യത്തിലൂടെ തെളിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ച് സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ പശ്ചാത്തലത്തിലായിരുന്നു ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോടുള്ള ചോദ്യം. സിപിഐഎമ്മിനെതിരായ പ്രതിപക്ഷ ആരോപണങ്ങളോടുള്ള ചോദ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

Next Story