Top

‘കേന്ദ്രത്തിന്റെ കിറ്റെങ്കില്‍ എന്തേ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ല; സുരേന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റ്, കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കിറ്റാണ് അത് എങ്കില്‍ എന്തേ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലായെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങളെ എങ്ങനെയെല്ലാം വക്രീകരിക്കാം, ഉള്ളതിനെ എങ്ങനെ ഇല്ലാതാക്കാം. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കൊവിഡ് പശ്ചാത്തലത്തില്‍ വിഷമം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നല്ലോ. അതൊരു മഹാകാര്യമൊന്നും അല്ലെങ്കിലും, ആ […]

16 March 2021 7:52 AM GMT

‘കേന്ദ്രത്തിന്റെ കിറ്റെങ്കില്‍ എന്തേ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ല; സുരേന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി
X

സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റ്, കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കിറ്റാണ് അത് എങ്കില്‍ എന്തേ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലായെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങളെ എങ്ങനെയെല്ലാം വക്രീകരിക്കാം, ഉള്ളതിനെ എങ്ങനെ ഇല്ലാതാക്കാം. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കൊവിഡ് പശ്ചാത്തലത്തില്‍ വിഷമം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നല്ലോ. അതൊരു മഹാകാര്യമൊന്നും അല്ലെങ്കിലും, ആ സഹായത്തിലൊന്നായിരുന്നു കിറ്റ് വിതരണം. ആ കിറ്റ് ഒരു വിവേചനവുമില്ലാതെയാണ് കൊടുത്തത്. എല്ലാവര്‍ക്കും കിറ്റ് ഇരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇപ്പോള്‍ അക്കാര്യത്തില്‍ വന്ന വിമര്‍ശനം, ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊടുത്തതാണ്, എന്നാല്‍ സംസ്ഥാനം കൊടുത്തു എന്ന് പറയുന്നതാണെന്നാണ്. ഒന്നാമത് ഞങ്ങളാരും ഇത് കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. നമ്മുടെ കേരളത്തില്‍ അതുമായി ബന്ധപ്പെട്ട് അനാവശ്യപ്രചരണത്തിനും പോയിട്ടില്ല. എന്നാല്‍ വസ്തുതയുണ്ടല്ലോ. അത് കേന്ദ്രസര്‍ക്കാര്‍ കിറ്റാണെന്ന് പറയുന്നവര്‍, എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കണ്ടേ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്ലേ. കാര്യങ്ങളെ എങ്ങനെയെല്ലാം വക്രീകരിക്കാം, ഉള്ളതിനെ എങ്ങനെ ഇല്ലാതാക്കാം. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം.”

ഇടതുപക്ഷ സര്‍ക്കാരിന് ലഭിക്കുന്ന ജനപിന്തുണ കോണ്‍ഗ്രസിനെയും ബിജെപിയെയും ആശങ്കയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് കൃത്രിമ പ്രതീകങ്ങള്‍ സൃഷ്ടിച്ച് ചര്‍ച്ച മാറ്റാന്‍ ശ്രമിക്കുന്നത്. നേമത്തെ മത്സരമാണ് ബിജെപിക്കെതിരായ തങ്ങളുടെ തുറുപ്പ് ചീട്ടെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. ആദ്യം മുന്‍ തെരഞ്ഞെടുപ്പില്‍ ഒഴുകി പോയെ വോട്ടിനെക്കുറിച്ച് പറയണം. അത് എങ്ങോട്ട് പോയി. കോണ്‍ഗ്രസ് അത് വ്യക്തമാക്കണം. ഇത് മുഴുവന്‍ തിരിച്ചു പിടിച്ചാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. ഒരു കക്ഷി രാവിലെ ഒരു ആരോപണം ഉന്നയിക്കും. മറ്റേ കക്ഷിയുടെ നേതാക്കള്‍ അത് വൈകീട്ട് ആരോപിക്കും. ഇത് നാട് ശ്രദ്ധിച്ച കാര്യമാണ്. സംസ്ഥാനത്ത് നടന്ന പ്രധാന കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ഇരുകൂട്ടരും പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കുന്നു. പിഎസ്.സിക്കെതിരെ കടുത്ത ആക്രമണമാണ് ഈ വിഭാഗം അഴിച്ചുവിട്ടത്. നിയമന ഉത്തരവ് നല്‍കുന്നതില്‍ പിഎസ്.സി റെക്കോര്‍ഡ് ആണ് സൃഷ്ടിച്ചത്. 15,8000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി. ഇത്തരം നേട്ടം പിഎസ്.സി ഉണ്ടാക്കിയപ്പോള്‍ അഭിനന്ദിക്കുന്നതിന് പകരം അപകീര്‍ത്തിപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. ബിജെപി ഭരണത്തെ കുറിച്ച് ഗൗരവമായ വിമര്‍ശനം പോലും ഉന്നയിക്കാത്തത് കേരള തല ധാരണയുടെ ഭാഗമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story