‘പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല’; ഐഎസ് മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രി
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഐഎസ് മലയാളികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത്: ”ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കാരണം ഇത് രാജ്യത്തിന്റെ പ്രശ്‌നമാണിത്. രാജ്യത്തിന്റെ ഭാഗമായിട്ട് നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. ഈ പറയുന്നവര്‍ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ […]
14 Jun 2021 9:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന ഐഎസ് മലയാളികളെ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: ”ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കാരണം ഇത് രാജ്യത്തിന്റെ പ്രശ്‌നമാണിത്. രാജ്യത്തിന്റെ ഭാഗമായിട്ട് നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കൂടുതല്‍ മനസിലാക്കേണ്ടതുണ്ട്. ഈ പറയുന്നവര്‍ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ തയ്യാറാകണം. അങ്ങനെ പൊതുവായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് വിഷയത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രം ഈ കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടായിരിക്കണം ഒരു നിലപാട് സ്വീകരിക്കുന്നത്.”
ഐഎസില്‍ ചേര്‍ന്ന് ജയിലില്‍ കഴിയുന്ന മലയാളി വനിതകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്. അതിനാല്‍ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: ‘തിരിച്ചു വരണം’, നടന്നത് പ്രതീക്ഷിച്ച പോലല്ലെന്ന് സോണിയ, കൈക്കുഞ്ഞിനെയുമേന്തി നിമിഷ ഫാത്തിമ
- TAGS:
- ISIS
- Kerala
- Pinarayi Vijayan