രണ്ടാം ഡോസ് മൂന്നു മാസം കഴിഞ്ഞ് സ്വീകരിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി; ‘ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ ആശങ്ക വേണ്ട’
രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിന് മൂന്നു മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്നമില്ല. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഓക്സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഒക്സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം. അതുവെച്ച് ആവശ്യമായ ഒക്സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. വീഴ്ചയില്ലാതെ കുറ്റമറ്റമായ രീതിയില്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നത് പ്രത്യേകം പരിശോധിക്കണം. […]

രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിന് മൂന്നു മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്നമില്ല. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഓക്സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഒക്സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണം. അതുവെച്ച് ആവശ്യമായ ഒക്സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. വീഴ്ചയില്ലാതെ കുറ്റമറ്റമായ രീതിയില്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നത് പ്രത്യേകം പരിശോധിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ സിഎഫ്എല്‍ടിസികള്‍ ആക്കി മാറ്റുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തി വെക്കും. ബാങ്ക് റിക്കവറികള്‍ നീട്ടി വെക്കാന്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിക്കും. കെഎംഎസ്സിഎല്, കണ്‍സ്യൂമര്‍ഫെഡ്, സപ്ളൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികള്‍, എന്‍.ജി.ഒ കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും ഈ ഘട്ടത്തില്‍ അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനത്തില്‍ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേര്‍ക്ക് പുതുതായി ബാധിച്ചു. 1,63,321 ടെസ്റ്റ് നടത്തിയപ്പോഴാണിത്. ഇന്ന് മരണമടഞ്ഞവര്‍: 58. ആകെ 375658 പേരാണ് ചികിത്സയിലുള്ളത്. എല്ലാ കണക്കുകളും വര്‍ധിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നില്ല. സംസ്ഥാനത്ത് നിലവില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അത് കൂടുതല്‍ കടുപ്പിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇന്ന് ചേര്‍ന്ന അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി. വാര്‍ഡ് തല സമിതികളിലും റാപിഡ് റെസ്പോണ്‍സ് ടീമിലും പ്രദേശത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നിര്‍ദശം നല്‍കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരെ ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായ മറ്റുള്ളവരെയും ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.