Top

‘എനിക്ക് ഈ ജനങ്ങളില്‍ വിശ്വാസമുണ്ട്, അതുതന്നെ’; ആത്മവിശ്വാസത്തിന്റെ അടിത്തറ വിശദീകരിച്ച് മുഖ്യമന്ത്രി

ന്ന് അതേ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ വോട്ടെടുപ്പന് ശേഷം തെറ്റും ശരിയും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

29 April 2021 8:30 AM GMT

‘എനിക്ക് ഈ ജനങ്ങളില്‍ വിശ്വാസമുണ്ട്, അതുതന്നെ’; ആത്മവിശ്വാസത്തിന്റെ അടിത്തറ വിശദീകരിച്ച് മുഖ്യമന്ത്രി
X

കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ എല്‍ഡിഎഫ് കൂടുതല്‍ വോട്ട് നേടുമെന്ന ആത്മവിശ്വാസത്തിന്റെ അടിത്തറ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വിധിയെഴുത്ത് നടത്തുന്നത് ഇവിടുത്തെ ജനങ്ങളാണ്. ആ ജനങ്ങളിലുള്ള വിശ്വാസം തന്നെയാണ് തന്റെ ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ഭരണമുണ്ടാകുമെന്ന് ആത്മവിശ്വാസം മുഖ്യമന്ത്രി പങ്കുവെക്കുന്നത് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.

എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ താന്‍ ഒന്നും പറയുന്നില്ല, മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇന്ന് അതേ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചപ്പോള്‍ വോട്ടെടുപ്പന് ശേഷം തെറ്റും ശരിയും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫലപ്രഖ്യാപന ദിവസം എല്ലാവരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചു.’തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഇനി അധികസമയമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വബോധത്തോടെ പെരുമാറാന്‍ ഏവരും തയ്യാറാകണം. ഫലപ്രഖ്യാപന ദിവസം എവിടെയെങ്കിലും കൂട്ടം കൂടിയിരിക്കാതെ ഓരോരുത്തരു അവരവരുടെ വീടുകളില്‍ ഇരുന്ന് ഫലപ്രഖ്യാപനം അറിയണം. ആഹ്ളാദ പ്രകടനങ്ങളുമായി പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കരുത്. രോഗവ്യാപനം ശക്തമാക്കുന്നതിനുള്ള കാരണമായി ആ ദിവസത്തെ മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. ആദ്യഘട്ടത്തില്‍ 60 വയസ്സിനു മുകളിലുള്ള ബഹുഭൂരിപക്ഷം ആളുകളെ വാക്സിനേറ്റ് ചെയ്യാന്‍ സാധിച്ചത് മരണ നിരക്കു കുറയ്ക്കാന്‍ സഹായിച്ചു എന്നാണിപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ആദ്യ കോവിഡ് തരംഗം പരിശോധിക്കുകയാണെങ്കില്‍ 75 ശതമാനത്തിനു മുകളില്‍ മരണം ഉണ്ടായത് 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കിടയിലാണ്. 95 ശതമാനം മരണങ്ങളും 45 വയസ്സിനു മുകളിലുള്ളവര്‍ക്കിടയിലാണുണ്ടായത്. നിലവില്‍ രോഗവ്യാപനം അതിശക്തമായി കുതിച്ചുയര്‍ന്നിട്ടും മരണ നിരക്ക് അതിനാനുപാതികമായി ഉയരാതെ ഇരിക്കാനുള്ള കാരണം ആദ്യഘട്ട വാക്സിനേഷന്‍ വിജയകരമായി നടപ്പിലാക്കാന്‍ നമുക്കു സാധിച്ചതിനാല്‍ ആകുമെന്നു കരുതുന്നു. വാക്സിനേഷന്‍ കഴിയുന്നത്ര വേഗം പരമാവധി ആളുകളിലേയ്ക്ക് എത്തിക്കണമെന്ന ലക്ഷ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നു.’ മുഖ്യമന്ത്രി പറഞ്ഞു.

Next Story