Top

‘ജനാര്‍ദ്ദനനെ എത്ര പ്രശംസിച്ചാലും മതിയാവില്ല’;വലിയ മാതൃകകാട്ടിയ മനുഷ്യസ്‌നേഹിയ്ക്ക് നന്ദിയെന്ന് മുഖ്യമന്ത്രി

സമൂഹത്തിന് വലിയ മാതൃക കാട്ടിയ അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഒന്നു കൂടി അറിയിക്കട്ടെ. മുഖ്യമന്ത്രി പറഞ്ഞു.

27 April 2021 8:20 AM GMT

‘ജനാര്‍ദ്ദനനെ എത്ര പ്രശംസിച്ചാലും മതിയാവില്ല’;വലിയ മാതൃകകാട്ടിയ മനുഷ്യസ്‌നേഹിയ്ക്ക് നന്ദിയെന്ന് മുഖ്യമന്ത്രി
X

വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ നല്‍കിയ ജനാര്‍ദ്ദനനെ മുക്തകണ്ഡം പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാര്‍ദ്ദനനെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും അദ്ദേഹം സമൂഹത്തിന് വലിയ മാതൃകയാണ് കാണിച്ചുകൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘രണ്ടു ദിവസം മുമ്പ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ഒരു ബീഡിത്തൊഴിലാളിയെ സംബന്ധിച്ച് ഒരു കാര്യം പറഞ്ഞിരുന്നു.നിങ്ങളില്‍ പലരും അതാരാണെന്ന് അന്വേഷിച്ച് കണ്ടെത്തി പുറത്തു കൊണ്ടു വന്നിട്ടുണ്ട് . കണ്ണൂര്‍ കുറുവയിലെ ചാലാടന്‍ ഹൗസില്‍ ജനാര്‍ദ്ദനനാണ് ആ വലിയ മനുഷ്യസ്‌നേഹി. അദ്ദേഹത്തെ സമൂഹത്തിനു മുന്നില്‍ എത്തിച്ച നിങ്ങളെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു.ജനാര്‍ദ്ദനനെ പോലുള്ള ആളുകളുടെ പ്രവര്‍ത്തിയെ എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ല. ഈ സമൂഹത്തിന് വലിയ മാതൃക കാട്ടിയ അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഒന്നു കൂടി അറിയിക്കട്ടെ’. മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനയെക്കുറിച്ച് ഇന്ന് മുഖ്യമന്ത്രി പങ്കുവെച്ച വിവരങ്ങള്‍:

മുൻ നിയമസഭാ സാമാജികരുടെ ഫോറം തങ്ങളുടെ ഒരു മാസത്തെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് 1 കോടി രൂപ നൽകും, കിടപ്പു രോഗികൾക്ക് വിട്ടിലെത്തി വാക്സിനേഷൻ നൽകാൻ മൊബൈൽ വാക്സിനേഷൻ യൂണിറ്റ് സേവനം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു.

ഇ‌ടുക്കി ജില്ലാ പഞ്ചായത്ത് 1 കോടി രൂപ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 1 കോടി രൂപ

സെക്രട്ടറിയേറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സോസൈറ്റി 25 ലക്ഷം രൂപ

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ 10 ലക്ഷം

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആദ്യ ഗഡുവായ 9,74,266 രൂപ കൈമാറി.

കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം 7 ലക്ഷം രുപ

ഐ ഇ ഇ ഇ കേരള സെക്ഷൻ 5 ലക്ഷം രൂപ

ക്യാഷു കോർപ്പറേഷൻ തൊഴിലാഴികൾ 2 ലക്ഷം രൂപ

വടക്കാഞ്ചേരി സ്വദേശിയായ സി ദിവാകരനും പേരക്കുട്ടികളും ചേർന്ന് 2 ലക്ഷം രൂപ

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റ കോഴിക്കോട് ജില്ലയിലെ പ്രവർത്തകർ 1,50,000 രൂപ

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു മാസത്തെ ശമ്പളമായ 92,423 രൂപ

മഹാകവി ഒ എൻ വി യുടെ കുടുംബം 1 ലക്ഷം രൂപ

പ്ലാനിങ്ങ് ബോർഡ് അം​ഗം കെ രവി രാമൻ 1 ലക്ഷം രൂപ

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും കുടുംബവും 1 ലക്ഷം രൂപ

കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ കെ അനിൽ കുമാർ മകന്റെ കല്യാണ ചിലവുകൾക്കായി മാറ്റിവെച്ച 1 ലക്ഷം രൂപ

മുൻ സ്പീകർ എം വിജയകുമാർ 50,000 രൂപ

മുൻ എം പി കരുണാകരൻ, – 25000

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ 19,000 രൂപ

പാലായിലെ ചാത്തമത്ത് എയുപി സ്കൂൾ വിദ്യാർത്ഥിനി ശ്രീനിധി എൽഎസ്എസ് സ്കോളർഷിപ്പ് കുട്ടിയ തുക നൽകി.

കൊല്ലം ഓടനവട്ടം കട്ടയിൽ ബാലസംഘം ഇം എം എസ് ​ഗ്രന്ഥശാല യൂണിറ്റ് സെക്രട്ടറി കല്യാണി ദുരിതാശ്വാസ നിധിയിലേക്ക് ഗപ്പികളെ വിറ്റ് കിട്ടുന്ന തുക നൽകും എന്നറിയിച്ചിട്ടുണ്ട്.

കുലശേഖരപുരം ​ഗവൺമെന്റ് മോഡൽ ഹയർസെക്കഡറി സ്കൂൾ വിദ്യാർത്ഥികളായ അപർണ സന്തോഷ്, ഭവ്യ ബാലചന്ദ്രൻ, മഹേശ്വർ പിവി എന്നിവർ ചേർന്ന 10,000 രൂപ

കപ്പൂർ പഞ്ചായത്തിലെ പളങ്ങാട്ട് ചിറയിൽ ഉണ്ണികൃഷ്ണന്റെ മകൻ ആദിദേവ് തന്റെ സമ്പാദ്യകുടുക്കയിൽ നിന്നുള്ള തുക കൈമാറി.

Next Story

Popular Stories