Top

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചു; സി എം രവീന്ദ്രന്‍ തുടരും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമന ഉത്തരവിറങ്ങി. ഉത്തരവ് പ്രകാരം സി എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരും. സി എം രവീന്ദ്രന് പുറമെ പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്ന എന്‍ പ്രഭാവര്‍മയാണ് ഇത്തവണ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രസ് സെക്രട്ടറിയായി നിയമിതനായ പി എം മനോജ് അതേ തസ്തികയില്‍ തുടരും. […]

25 May 2021 4:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചു; സി എം രവീന്ദ്രന്‍ തുടരും
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമന ഉത്തരവിറങ്ങി. ഉത്തരവ് പ്രകാരം സി എം രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരും. സി എം രവീന്ദ്രന് പുറമെ പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍.

ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്ന എന്‍ പ്രഭാവര്‍മയാണ് ഇത്തവണ മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രസ് സെക്രട്ടറിയായി നിയമിതനായ പി എം മനോജ് അതേ തസ്തികയില്‍ തുടരും.

കെ എം എബ്രഹാമാണ് പുതിയ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറി. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. എ രാജശേഖരന്‍ നായരെയും നിയമിച്ചു. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാകും.

വി എം സുനീഷിനെ പേഴ്‌സണല്‍ അസിസ്റ്റന്റായും ജി കെ ബാലാജിയെ അഡീഷണല്‍ പിഎയായും നിയമിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ രാജ്യസഭാംഗവുമായ കെ കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിയും പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരാനും മുന്‍പ് തീരുമാനിച്ചിരുന്നു.

ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എം സി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയിലാണ് പുതുതായി നിയമിച്ചിരിക്കുന്നത്.

Also Read: ‘രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി’; കേന്ദ്രം പിന്‍മാറണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Next Story

Popular Stories