Top

‘ഉത്തരവിറക്കിയത് സദുദേശപരമായി, ചിലര്‍ ദുരുപയോഗം ചെയ്തു’; ഉപ്പുതിന്നവര്‍ വെള്ളംകുടിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

മരംമുറി വിവാദത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അവകാശം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നും എന്നാല്‍ തികച്ചും സദുദേശപരമായിരുന്ന ഈ നടപടിയെ ഒരു വിഭാഗം ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവ് നടപ്പിലാക്കുന്നതില്‍ ചില വീഴ്ചകളുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം നല്‍കിയത്. ആ വിശദീകരണത്തില്‍ ചില പോരായ്മകളുണ്ടെന്ന് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്നാണ് പിന്നീട് ആ വിശദീകരണം പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ […]

14 Jun 2021 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഉത്തരവിറക്കിയത് സദുദേശപരമായി, ചിലര്‍ ദുരുപയോഗം ചെയ്തു’; ഉപ്പുതിന്നവര്‍ വെള്ളംകുടിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി
X

മരംമുറി വിവാദത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ അവകാശം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നും എന്നാല്‍ തികച്ചും സദുദേശപരമായിരുന്ന ഈ നടപടിയെ ഒരു വിഭാഗം ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവ് നടപ്പിലാക്കുന്നതില്‍ ചില വീഴ്ചകളുണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം നല്‍കിയത്. ആ വിശദീകരണത്തില്‍ ചില പോരായ്മകളുണ്ടെന്ന് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്നാണ് പിന്നീട് ആ വിശദീകരണം പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

2017-ല്‍ എടുത്ത ഒരു തീരുമാനത്തിന്റെ തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തിലിത്. 2017-ല്‍ മരംമുറിയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്‌നം വ്യാപകമായി ഉയര്‍ന്നുവന്നത് ഇടുക്കിയില്‍ നിന്നായിരുന്നു. അന്ന് അതുമായി ബന്ധപ്പെട്ട് ധാരാളം യോഗങ്ങള്‍ നടന്നിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും അതില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.

പ്രശ്നമുയരുന്നത് പട്ടയഭൂമിയിലാണ് എന്നതായിരുന്നു അതിലെ പ്രശ്‌നം. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങളും അതിനുപുറമെ അവിടെ തനിയെ വളര്‍ന്നുവന്ന മരങ്ങളുമുണ്ടായിരുന്നു. ഇത് പട്ടയത്തിലൂടെ കര്‍ഷകരുടെ കൈയ്യിലെത്തിയതിനുശേഷം സംഭവിച്ചിട്ടുള്ളതായിരുന്നു. ആ മരം മുറിക്കാന്‍ തങ്ങള്‍ക്ക് അവകാശം വേണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. അത് ന്യായമാണെന്ന് സര്‍ക്കാരും അന്ന് കണ്ടു.

പക്ഷേ രാജഗണത്തില്‍പ്പെടുത്തിയിട്ടുള്ള തേക്ക്, ഈട്ടി, ചന്ദനം എന്നീ മരങ്ങളുടെ കാര്യത്തില്‍ ആവശ്യമായ അനുമതി വാങ്ങിയിരിക്കണമെന്നും ആ കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ആ ഘട്ടത്തിലുള്ള ഉത്തരവുണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു ആ ഉത്തരവിന് പിന്നിലെ ഉദ്ദേശമെന്ന് വ്യക്തമായിരുന്നു. പക്ഷേ ചിലകൂട്ടര്‍ റവന്യൂ ഉത്തരവിനെ തെറ്റായി ഉപയോഗിക്കുന്ന നില ഉണ്ടായി. അതിന്റെ ഭാഗമായി നിരവധി മരങ്ങള്‍ മുറിച്ചുമാറ്റുന്ന നിലവന്നു.

ആ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. അതേസമയം, കൃഷിക്കാരുടെ സംരക്ഷണത്തിന്റെ പ്രശ്‌നവും ഇതിന്റെ ഭാഗമായുണ്ട്. അതെങ്ങനെ വേണമെന്നും സര്‍ക്കാര്‍ ആലോചിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Also Read: മരംമുറി; ചന്ദ്രശേഖരനേയും കെ രാജനേയും വിളിച്ചുവരുത്തി കാനം; ഉടന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയേക്കും

Next Story