Top

‘ഹരജി നല്‍കാന്‍ സംഘ്പരിവാര്‍ നേതാവ്, വാദിക്കാന്‍ കെപിസിസി ഭാരവാഹി, എന്തൊരു ഐക്യം’; കിഫ്ബി വിവാദത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് വേണ്ടി പ്രതിബദ്ധതയോടെ നീങ്ങുന്ന സര്‍ക്കാര്‍ എന്ന നിലയ്ക്ക് ബജറ്റിന് താങ്ങാനാവാത്ത തരത്തിലുള്ള വികസന പദ്ധതികള്‍ ഏറ്റെടുക്കണമെങ്കില്‍ ധന ശ്രോതസ്സുകള്‍ വേണം. അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളെങ്കിലും നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചന. നിലവില്‍ 55,000 കോടി രൂപ ചെലവഴിക്കേണ്ടി വരുന്ന പദ്ധതികളിലേക്ക് എത്തിക്കഴിഞ്ഞു. പചലതും പൂര്‍ത്തിയാക്കി,. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വന്നപ്പോള്‍ത്തന്നെ അതിനെ പരിഹസിച്ചവരുണ്ട്. തകര്‍ക്കാനുള്ള നീക്കവുമായി […]

16 Nov 2020 7:59 AM GMT

‘ഹരജി നല്‍കാന്‍ സംഘ്പരിവാര്‍ നേതാവ്, വാദിക്കാന്‍ കെപിസിസി ഭാരവാഹി, എന്തൊരു ഐക്യം’; കിഫ്ബി വിവാദത്തില്‍ മുഖ്യമന്ത്രി
X

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് വേണ്ടി പ്രതിബദ്ധതയോടെ നീങ്ങുന്ന സര്‍ക്കാര്‍ എന്ന നിലയ്ക്ക് ബജറ്റിന് താങ്ങാനാവാത്ത തരത്തിലുള്ള വികസന പദ്ധതികള്‍ ഏറ്റെടുക്കണമെങ്കില്‍ ധന ശ്രോതസ്സുകള്‍ വേണം. അമ്പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളെങ്കിലും നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആലോചന. നിലവില്‍ 55,000 കോടി രൂപ ചെലവഴിക്കേണ്ടി വരുന്ന പദ്ധതികളിലേക്ക് എത്തിക്കഴിഞ്ഞു. പചലതും പൂര്‍ത്തിയാക്കി,. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി വന്നപ്പോള്‍ത്തന്നെ അതിനെ പരിഹസിച്ചവരുണ്ട്. തകര്‍ക്കാനുള്ള നീക്കവുമായി ആരെങ്കിലും വന്നാല്‍ നിന്നുകൊടുക്കാന്‍ കഴിയില്ല. വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്‌കൂളുകളുടെ നിലവാരം ഉയരുന്നത് നാട് ഒന്നാകെ ആഗ്രഹിക്കുന്നതാണ്. അന്തരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളുകള്‍ മാറുന്നത് ആരെയാണ് അസ്വസ്ഥപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. നാട്ടിലാര്‍ക്കും അസ്വസ്ഥതയില്ല. ചില വികലമായ മനസുകളെ ചിലപ്പോള്‍ അസ്വസ്ഥമാക്കിയേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനനേട്ട ങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.വികസനത്തിന് പാരപണിയണമെന്ന് ആരെങ്കിലും ചിന്തിക്കുമോ? ചിന്തിക്കുന്ന ചിലരുണ്ടാകും. നമുക്ക് പണത്തിന് ക്ഷാമമുണ്ട്. കിഫ്ബിയിലൂടെയാണ് പണം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സംഘ്പരിവാര്‍ നേതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. അതിന് വാദിക്കാന്‍ ചെല്ലുന്നത് കെപിസിസിയുടെ ഭാരവാഹിയാണ്. നല്ല ഐക്യം. എന്തിനുവേണ്ടി? എന്താണ് ഉദ്ദേടശം? നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. അതിന് ഈ നാട് കൂടെ നില്‍ക്കില്ല’, മുഖ്യമന്ത്രി പരിഹസിച്ചു.

കിഫ്ബിയുടെ പദ്ധതികള്‍ തങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന നിലപാടെടുക്കാന്‍ പ്രതിപക്ഷ നേതാവിനടക്കം കഴിയുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.

Next Story