Top

‘മാധ്യമങ്ങളോട് മയത്തിലാണ് പെരുമാറുന്നത്’; അതിന് തന്നെ ആരും ഉപദേശിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങളോടുള്ള ഇടപെടല്‍ സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഉയര്‍ന്നിരുന്നു. ഇപ്പോളിതാ, മാധ്യമങ്ങളോടുള്ള തന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു. മൈക്കുമായി വന്നു മാര്‍ഗതടസ്സമുണ്ടാക്കുമ്പോള്‍ വഴിതരാന്‍ പറഞ്ഞിട്ടുണ്ടാവും. അത് മയത്തിലല്ലാത്ത പെരുമാറ്റമൊന്നുമല്ല. മയത്തിലാണ് പെരുമാറാറ് എന്നതുകൊണ്ട്, അതിനായി ആരെങ്കിലും ഉപദേശിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ദേശാഭിമാനി വാരികയ്ക് നല്കിയ അഭിമുഖത്തില് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”മാധ്യമങ്ങളുടെ പരിലാളനകള്‍ കൊണ്ടു വളര്‍ന്നയാളല്ല ഞാന്‍ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ കടുത്ത ആക്രമണങ്ങളില്‍ തളരുന്ന ആളുമല്ല ഞാന്‍. മാധ്യമപ്രവര്‍ത്തകരോട് […]

3 Jan 2021 11:25 AM GMT

‘മാധ്യമങ്ങളോട് മയത്തിലാണ് പെരുമാറുന്നത്’; അതിന് തന്നെ ആരും ഉപദേശിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി
X

മാധ്യമങ്ങളോടുള്ള ഇടപെടല്‍ സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഉയര്‍ന്നിരുന്നു. ഇപ്പോളിതാ, മാധ്യമങ്ങളോടുള്ള തന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു. മൈക്കുമായി വന്നു മാര്‍ഗതടസ്സമുണ്ടാക്കുമ്പോള്‍ വഴിതരാന്‍ പറഞ്ഞിട്ടുണ്ടാവും. അത് മയത്തിലല്ലാത്ത പെരുമാറ്റമൊന്നുമല്ല. മയത്തിലാണ് പെരുമാറാറ് എന്നതുകൊണ്ട്, അതിനായി ആരെങ്കിലും ഉപദേശിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ദേശാഭിമാനി വാരികയ്ക് നല്കിയ അഭിമുഖത്തില് പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”മാധ്യമങ്ങളുടെ പരിലാളനകള്‍ കൊണ്ടു വളര്‍ന്നയാളല്ല ഞാന്‍ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങളുടെ കടുത്ത ആക്രമണങ്ങളില്‍ തളരുന്ന ആളുമല്ല ഞാന്‍. മാധ്യമപ്രവര്‍ത്തകരോട് സാധാരണ സന്ദര്‍ഭങ്ങളിലൊക്കെ മയത്തിലേ പെരുമാറാറുള്ളൂ. മൈക്കുമായി വന്നു മാര്‍ഗതടസ്സമുണ്ടാക്കുമ്പോള്‍ വഴിതരാന്‍ പറഞ്ഞിട്ടുണ്ടാവും. അത് മയത്തിലല്ലാത്ത പെരുമാറ്റമൊന്നുമല്ല. പൊതുവെ മയത്തിലാണ് പെരുമാറാറ് എന്നതുകൊണ്ട് അതിനായി ആരെങ്കിലും ഉപദേശിക്കേണ്ട പ്രശ്‌നവുമില്ല. മാധ്യമങ്ങളുമായി ഒരു സംഘര്‍ഷവുമില്ല. ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഒരു ഘട്ടത്തില്‍ മാധ്യമ സമ്മേളനം നടത്താത്തതു മാധ്യമങ്ങളോടുള്ള അവജ്ഞകൊണ്ടാണെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍, അടുത്തകാലത്ത് നിത്യേന മാധ്യമങ്ങളെ കണ്ടുതുടങ്ങി. അപ്പോള്‍ അതിനെതിരെയായി ചിലരുടെ വിമര്‍ശനം.”

”പത്രസമ്മേളനം നടത്തണോ എന്നു നിശ്ചയിക്കുന്നത് ഞാനല്ല, വിഷയങ്ങളുടെ ഗൗരവമാണ്. അതേപോലെ, ഞാന്‍ പത്രസമ്മേളനത്തില്‍ എന്തു പറയണം എന്ന അജണ്ടയോടെ എത്തുന്നവര്‍ക്കു നിരാശയുണ്ടാവുന്നുണ്ടാവും. അതിന് ഞാനോണോ കുറ്റക്കാരന്‍? പ്രത്യേക അജണ്ടയോടെയുള്ള ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ പ്രശ്‌നം തീരും. മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നു എന്നതു സത്യമല്ല എന്നതിന്റെ ദൃഷ്ടാന്തമാണല്ലോ നിത്യേനയുള്ള പത്രസമ്മേളനങ്ങളും ചോദ്യോത്തരങ്ങളും. പലര്‍ ചേര്‍ന്നു കല്‍പ്പിച്ചുകൂട്ടി വാര്‍ത്തയുണ്ടാക്കുന്നതും ആ വാര്‍ത്ത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക, ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുക തുടങ്ങിയവയും ഇന്നുമുണ്ട്. അന്നത്തെ സഖ്യം അതുപോലെ നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നു പറയുക വയ്യ. ഏതായാലും ഒരു കാര്യം പറയാം. ഇപ്പോള്‍ മറ്റൊരു കൂട്ടര്‍ കൂടിയുണ്ട് ഇവര്‍ക്കു സഹായമായി ചില അന്വേഷണ ഏജന്‍സികള്‍.”

Next Story